കൊണ്ടോട്ടിയിൽ ബസ്സും ലോറിയു കൂട്ടി ഇടിച്ച് ബസ്സ്‌ മറിഞ്ഞു, യാത്രക്കാർക്ക് പരിക്ക്

കൊണ്ടോട്ടി: കൊണ്ടോട്ടി – കോടങ്ങാട് കുന്നുംപുറം റോഡിൽ കോറിപ്പുറം കയറ്റത്തിൽ ടൂറിസ്റ്റ് ബസും, ലോഡുമായി വന്ന ചരക്ക് ലോറിയുമായി കൂട്ടിയിടിച്ചു ബസ് താഴ്ചയിലേക്ക് മറിഞ്ഞു. ബസിലെ യാത്രക്കാർക്കും, ലോറി ഡ്രൈവർക്കും നിസ്സാര പരിക്കുകളുണ്ട്. പരിക്കേറ്റവരെ കൊണ്ടോട്ടി റിലീഫ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല എന്ന് ദൃക്സാക്ഷികൾ അറിയിച്ചു. ഇന്ന് രാവിലെ 9മണിയോടെ ആണ് അപകടം. സംഭവ സ്ഥലത്ത് നാട്ടുകാരും ഫയർ ആൻഡ് റെസ്ക്യൂ ടീം രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.