രണ്ട് വർഷം മുമ്പാണ് നാട്ടുകാരുടെ കൂട്ടായ്മയിൽ കെ.ഭാസ്കരന്റേയും
ഭാര്യ ശാന്തയുടെയും ചികിൽസക്കായി സഹായ സമിതി രൂപീകരിച്ച് പ്രവർത്തനം തുടങ്ങിയത്. നാലര പതിറ്റാണ്ടിലേറെക്കാലമായി കരമനല്ലൂരിലും പരിസര പ്രദേശങ്ങളിലും ആതുര സേവനം ചെയ്യുന്ന കമ്പോണ്ടർ ഭാസ്കരന് സ്വന്തമായി വീടില്ലാത്തതിനാൽ ആ ഉത്തരവാദിത്വം കൂടി സമിതി നിറവേറ്റുകയായിരുന്നു.
ഇരുവരുടേയും ചികിത്സാ ചിലവ് കഴിച്ച് മിച്ചമായ തുക കൂടി ചേർത്ത് 5 സെന്റ് സ്ഥലവും അതിലൊരു വീടും എന്ന സ്വപ്നം നാടൊന്നിച്ച് കൈകോർത്തതോടെ യാഥാർത്ഥ്യ മായി. കുമരനല്ലൂർ കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപത്ത് വാങ്ങിയ സ്ഥലത്തിന്റെ രേഖയും വീടിന്റെ താക്കോലും ഈ സദുദ്യമത്തിൽ സഹകരിച്ചവരുടെ സാന്നിദ്ധ്യത്തിൽ കൈമാറുമെന്ന് സഹായ സമിതി ചെയർമാൻ അലി കുമരനല്ലൂർ, ജനറൽ കൺവീനർ എം.പി. കൃഷ്ണൻ. ട്രഷറർ പി.ജി വിമൽ എന്നിവർ അറിയിച്ചു.