പാലക്കാട്: കെ എസ് ആർ ടി സി ബസിൽ മറന്നു വെച്ച പണം തിരികെ നൽകി മാതൃക കാട്ടിയിരിക്കയാണ്കണ്ടക്ടർ പി.ആർ.മഹേഷും ഡ്രൈവർ വി.മോഹനനും.
പാലക്കാട് ഡിപ്പോയുടെ ആർ എൻ ഇ ‘ 995 ബസ് പാലക്കാട് – തൃശ്ശൂർ ടി.ടി സർവ്വീസ് നടത്തുമ്പോഴാണ് ബസിനുള്ളിൽ മറന്നു വെച്ച 17540 രൂപ അടങ്ങിയ പേഴ്സ് കാണുന്നത്. പേഴ്സ് ഓഫീസിൽ ഏൽപിച്ച ശേഷം ഉടമസ്ഥനായ ജോൺ സൈമണ് തിരികെ നൽകി. പാലക്കാട് ഡിപ്പോയിൽ വെച്ച് ഇൻസ്പെക്ടർ ശ്രീ.കെ.വിജയകുമാറാണ് പണമടങ്ങിയ പെഴ്സ് തിരികെ നൽകിയത്. കണ്ടക്ടർ ശ്രീ.പി.ആർ.മഹേഷ് കെ.എസ്.ടി. എംപ്ലോയീസ് സംഘ് പാലക്കാട് ജില്ലാ വൈസ് പ്രസിഡൻറാണ്..