എസ് ഐ ഒ പട്ടാമ്പി ഏരിയ സമ്മേളനം

പട്ടാമ്പി: രാജ്യത്ത് ന്യൂനപക്ഷങ്ങളെ ചരിത്രം ഇല്ലാത്തവരാക്കി മാറ്റാനുള്ള സംഘ്പരിവാർ ഭരണകൂട നീക്കങ്ങളെ പൊതു സമൂഹം തിരിച്ചറിയണമെന്ന്
എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് ഇ.എം അംജദ് അലി.

ഇസ്ലാമോഫോബിയക്കെതിരെ സംസ്ഥാന ഭരണകൂടവും മുഖ്യധാര രാഷ്ട്രീയ പാർട്ടികളും തുടരുന്ന മൗനം അപകടകരമാണ്. കേവല പ്രതിസന്ധികളെ ആദർശത്തിന്റെ കരുത്ത് കൊണ്ട് വിശ്വാസി സമൂഹം അതിജീവിക്കണമെന്നും എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് ആവശ്യപ്പെട്ടു.
എസ്.ഐ.ഒ പട്ടാമ്പി ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമ്മേളനത്തിനു മുമ്പ് പട്ടാമ്പി ടൗണിൽ എസ്.ഐ.ഒ.വിന്റെ വിദ്യാർഥി റാലിയും പ്രകടനവും നടന്നു. ജമാഅത്തെ ഇസ്ലാമി മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് എ.ടി ഷറഫുദ്ദീൻ മുഖ്യ പ്രഭാഷണം നടത്തി. എസ്.ഐ.ഒ പാലക്കാട് ജില്ലാ പ്രസിഡന്റ്
മുഹ്സിൻ മുഹമ്മദ് അധ്യക്ഷത വഹിച്ചു.

സോളിഡാരിറ്റി ജില്ലാ കമ്മിറ്റി അംഗം നവാഫ് പത്തിരിപ്പാല, ജമാഅത്തെ ഇസ്ലാമി കൊപ്പം ഏരിയ പ്രസിഡന്റ് കെ.അബ്ദുറഹിമാൻ, ജമാഅത്തെ ഇസ്ലാമി പട്ടാമ്പി ഏരിയ പ്രസിഡന്റ് അഷ്റഫ് സലഫി, സോളിഡാരിറ്റി പട്ടാമ്പി ഏരിയ പ്രസിഡന്റ് എം.ടി.ഹാരിസ്, വനിതാ നേതാക്കളായ ആബിദ ടീച്ചർ, സിൽവിയ, അഫ്ര, ഫസ്ന എന്നിവർ സംസാരിച്ചു. പൊതു സമ്മേളനശേഷം ശാന്തപുരം അൽജാമിഅഃ കോളേജ് വിദ്യാർത്ഥികൾ അവതരിപ്പിച്ച ഖവാലി സംഗീതവും ഉണ്ടായിരുന്നു.
എസ്.ഐ.ഒ പട്ടാമ്പി ഏരിയ പ്രസിഡന്റ്‌ തൻസീഹ് മുഹമ്മദ്‌ സ്വാഗതവും സമ്മേളന കൺവീനർ കെ.ബാസിത് നന്ദിയും പറഞ്ഞു.