തൃത്താല: പരുതൂർ സി ഇ യു പി സ്കൂളിൽ അഞ്ചാം ക്ലാസിൽ പഠിക്കുന്ന ശ്രിവ്യ (10) മരണപ്പെട്ടു. കഴിഞ്ഞ ദിവസം പനി അധികമായതിനെ തുടർന്ന് ഉച്ചയോടെ കൂറ്റനാട്ടെ സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോവുകയും, അവിടെ നിന്ന് പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഓക്സിജൻ അളവ് കുറവായതിനാൽ പിന്നീട് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിലെ തീവ്രപരിചരണ വിഭാഗത്തിൽ അഡ്മിറ്റ് ചെയ്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിമോണിയയാണ് മരണകാരണമെന്ന് ഡോക്ടർമാർ അറിയിച്ചു. പഠിക്കാൻ മിടുക്കിയായിരുന്ന ശ്രിവ്യ കഴിഞ്ഞവർഷം എൽ എസ് എസ് സ്കോളർഷിപ്പ് നേടിയിരുന്നു. കരിയന്നൂർ കളരിപ്പറമ്പിൽ സുബ്രഹ്മണ്യനാണ് അച്ഛൻ , അമ്മ മനീഷ , നിവ്യ, ശ്രിനിൽ സഹോദരങ്ങളാണ്.
മൃതദേഹം വീട്ടുവളപ്പിൽ സംസ്ക്കരിച്ചു.