മൂന്നു ലക്ഷം വിലവരുന്ന കഞ്ചാവുമായ് രണ്ടു പേർ പിടിയിൽ.

പാലക്കാട് : പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ  മൂന്നു ലക്ഷം വിലവരുന്ന 6.1 കിലോഗ്രാംകഞ്ചാവ്മായി രണ്ടുപേർ പിടിയിലായി.

ഓണക്കാലo മുൻ നിർത്തി  ആ൪. പി. എഫും  എക്സൈസു൦  സംയുക്തമായി പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നടത്തിയ ക൪ശന പരിശോധനയലാണു് കഞ്ചാവുമായി രണ്ട് പേർ പിടിയിലായത്. പൊന്നാനി സ്വാദേശികളായ ഷഫീക് പി, (24 ) ആഷിഫ് വി. എം., (29 ) എന്നിവരാണ് അറസ്റ്റിലായത്. 

ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തു നിന്നാണ് പ്രതികൾ കഞ്ചാവ് എത്തിച്ചത്. ധൻബാദ് – ആലപ്പുഴ എക്സ്പ്രസ്സിൽ  പാലക്കാട് വന്നിറങ്ങി,  തീരുർ ഭാഗത്തേക്കുള്ള ട്രെയിൻ കാത്ത് നിൽക്കുമ്പോഴാണ് ആ൪.പി.എഫ് ക്രൈ൦ ഇന്റലിജൻസ് വിഭാഗവും എക്സൈസു൦ പ്രതികളെ വലയിലാക്കിയത്. 

തീരുർ-പൊന്നാനി മേഖല യിൽ സ്കൂൾ കോളേജ് കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടത്തുന്ന സ൦ഘങ്ങളിലെ കണ്ണികളാണ് ഇരുവരും എന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. പാലക്കാട് ഡിവിഷൻ ആർപിഎഫ്  സീനിയർ കമണ്ഡന്റ് ന്റെ നിർദേശ പ്രകാരം  നടത്തിയ പ്രത്യേക പരിശോധനയിൽ ആ൪പിഎഫ് എസ് ഐ ദീപക് എ. പി., എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ കെ. നിഷാന്ത്, ആർ.പി.എഫ്. എ.എസ്.ഐമാരായ സജു.കെ, എസ്.എ൦.രവി, എ ഇതെ സയ്യിദ് മുഹമ്മദ്‌, ആർ പി എഫ്ഹെഡ് കോൺസ്റ്റബിൾ എ൯. അശോക്,  സിവിൽ എക്സൈസ് ഓഫീസർ മാരായ പ്രത്യുഷ്, നൗഫൽ , വനിതാ സിഇഓ സീനത്ത്, സ്മിത എന്നിവരാണ് ഉണ്ടായിരുന്നത്