തൃത്താല | ചാലിശ്ശേരി മുക്കില പീടിക ജനകീയ സമിതിയുടെ നേതൃത്വത്തിൽ കോഴിപള്ളിയിലിൽ ആയിഷക്ക് വീട് നിർമ്മിച്ച് നൽകി.ന്യൂനപക്ഷ വിധവകൾക്കുള്ള ഭവന പദ്ധതിയിൽ നിന്നുള്ള തുകയും ഗ്രാമത്തിലെ നന്മ നിറഞ്ഞ സുമനസ്സുകളുടെ സഹായ ധനവും ഉപയോഗപ്പെടുത്തിയാണ് ജനകീയ സമിതി ആയിഷക്കും കുടുംബത്തിനും എഴുന്നൂറ് ചതുരശ്രടി വീട് നിർമ്മിച്ച് നൽകിയത്.വീടിന്റെ താക്കോൽ ദാനം മണ്ണാരപ്പറമ്പ് മഹല്ല് ഖത്തീബ് മജീദ് ഫൈസി നിർവഹിച്ചു.ചെയർമാൻ മുൻ പഞ്ചായത്ത് പ്രസിഡന്റ് ഫൈസൽ മാസ്റ്റർ പ്രവർത്തന വരവ് ചിലവ് റിപ്പോർട്ട് അവതരിപ്പിച്ചു. നിർമ്മാണ കമ്മിറ്റി രക്ഷാധികാരി ബാബു നാസർ സ്വാഗതം പറഞ്ഞു.കോയൻസ് ഹാജി അദ്ധ്യക്ഷനായി.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാഹിറ കാദർ, എ എം നൗഷാദ്, പി എം നൗഫൽ,, ഷാജി ബിൻ ഹൈദർ പി.എം അബ്ദുറഹിമാൻ , ഇ.വി അബ്ദുൽ റസാഖ്, അബ്ദുട്ടി ഹാജി, ടി.എം ഷമീർ , യൂസഫ് കെ.എം , ഉമ്മർ എം എം . ഷാഫി.പി.എം, അഷറഫ്, ഹമീദ് എം എം,മൊയ്തുണ്ണി പാളിക്കാട്ടിൽ എന്നിവർ സംസാരിച്ചു.