പട്ടാമ്പി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓട്ടിസം ക്ലബ്ബ് പാലക്കാടും, പട്ടാമ്പി റോട്ടറി ക്ലബ്ബും സംയുക്തമായി ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ഒത്തു കൂടി ഓണമുണ്ണാം എന്ന പേരിലുള്ള പരിപാടിയുടെ ഉദ്ഘാടനം ഓട്ടിസം ക്ലബ്ബ് അംഗം
മാസ്റ്റർ അശോക് പി.നായർ ഭദ്രദീപം കൊളുത്തി നിർവ്വഹിച്ചു. പി.എസ് രാധാമണി ടീച്ചർ അധ്യക്ഷത വഹിച്ചു.
ഓട്ടിസം ക്ലബ് പ്രസിഡന്റ് കെ.എസ് മുരളി, റോട്ടറി ക്ലബ്ബ് അംഗങ്ങളായ ഉള്ളാട്ടിൽ രവീന്ദ്രൻ, കെ.പി മുരളീധരൻ വേളേരി മഠം, പാലൂർ രവി മേനോൻ, കെ.വി അശോക് കുമാർ എന്നിവരും പങ്കെടുത്തു. മജീഷ്യൻ മുരളിധരൻ വേളേരിമഠത്തിന്റെ മാജിക്ക് ഷോയും റോട്ടറി ക്ലബ്ബ് പ്രസിഡന്റ് ഉള്ളാട്ടിൽ രവീന്ദ്രന്റെ മാവേലി വേഷവും ഓണാഘോഷ ചടങ്ങിന് മാറ്റുകൂട്ടി. ഓണസദ്യക്കു ശേഷം കുട്ടികളുടേയും രക്ഷിതാക്കളുടേയും കലാപരിപാടികളും അരങ്ങേറി. ചടങ്ങിൽ റോഷ്നി ഫാത്തിമ്മ നന്ദി പറഞ്ഞു.