പാലക്കാട്:
രേഖകളില്ലാതെ കടത്തുകയായിരുന്ന 73.23 ലക്ഷം രൂപയുമായി ഒരാളെ എസ്ഐ വി ഹേമലതയുടെ നേതൃത്വത്തിൽ ടൗൺ സൗത്ത് പൊലീസും കൺട്രോൾ റൂം പൊലീസും പിടികൂടി. മലമ്പുഴ മന്തക്കാട് സ്വദേശി കണ്ണനാണ് പിടിയിലിയാത്. സഞ്ചരിച്ചിരുന്ന കാർ കസ്റ്റഡിയിലെടുത്തു. തമിഴ്‌നാട്ടിലെ ദിണ്ടിക്കലിൽ നിന്ന് ഗോപാലപുരത്തേക്ക് കാറിൽ കടത്തുകയായിരുന്നു. ദേശീയപാതയ്ക്ക് സമീപം കൂട്ടുപാതയിൽ നിന്നാണ് പരിശോധനയ്ക്കിടെ പണം പിടികൂടിയത്. തുക കോടതിക്ക് കൈമാറി. ഓണത്തോടാനുബന്ധിച്ച് രാത്രികാല പരിശോധന പൊലീസ് ശക്തമാക്കിയിട്ടുണ്ട്.