ഒറ്റപ്പാലം : പാലപ്പുറത്ത് തൊഴിലുറപ്പ് തൊഴിലാളി സ്ത്രീയുടെ കൈക്ക് ഗുരുതരമായി പരിക്കേൽപിച്ചത് പന്നിപ്പടക്കമെന്ന് സ്ഥിരീകരണം. പാലപ്പുറം കയറംപാറ തങ്കം നിവാസിൽ വിജയകുമാറിന്റെ ഭാര്യ ബിന്ദുവിന്റെ ഇടത് കൈക്ക് ഗുരുതരമായ പരിക്കേറ്റിരുന്നു. ഇടത് കൈയ്യിലെ തള്ളവിരൽ ഒഴികെയുള്ള നാല് വിരലുകളും അറ്റുപോയിരുന്നു.
ചൊവ്വാഴ്ച സംഭവ സ്ഥലത്ത് പരിശോധന നടത്തിയ ശേഷം പോലീസ് സയന്റിഫിക് സംഘമാണ് പൊട്ടിത്തെറിച്ച വസ്തു ഏതെന്ന് സ്ഥിരീകരണം നടത്തിയത്. തിങ്കളാഴ്ച വൈകിട്ടായിരുന്നു പാലപ്പുറം പത്തൊൻപതാം മൈലിലുള്ള ഭവന നിർമാണ ബോർഡ് കോളനിയിൽ തൊഴിലുറപ്പ് തൊഴിലാളികൾ പാതയോരം ശുചീകരിക്കുമ്പോൾ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് അപകടം സംഭവിച്ചത്.