കേരള സംസ്ഥാന യുവജന കമ്മിഷൻ ജില്ലാ അദാലത്ത് നാളെ (ഓഗസ്റ്റ് 16) രാവിലെ 11 ന് പാലക്കാട് ഗവ. ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ നടക്കും. ചെയർപേഴ്സൺ ഡോ. ചിന്ത ജെറോം അധ്യക്ഷത വഹിക്കും. 18 നും 40നും മധ്യേ വയസുള്ള യുവജനങ്ങൾക്ക് പരാതികൾ കമ്മിഷന് മുമ്പാകെ സമർപ്പിക്കാമെന്ന് സെക്രട്ടറി അറിയിച്ചു.