തിരുവേഗപ്പുറ : നരിപ്പറമ്പ് ഗവ.യു.പി.സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദി യുടെ ആഭിമുഖ്യത്തിൽ കഥ, കവിത, ചിത്രരചന, നാടൻപാട്ട് ശിൽപ്പശാലകൾ നടന്നു.
പ്രശസ്ത കഥാകൃത്തും തുഞ്ചൻ സ്മാരക ട്രസ്റ്റ് കോഡിനേറ്ററുമായ ഡോ.കെ ശ്രീകുമാർ ശില്പശാല ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപകൻ എം.കെ. ഏലിയാസ് അദ്ധ്യക്ഷനായിരുന്നു. ,കെ. അരവിന്ദാക്ഷൻ, സുരേഷ് എഴുവന്തല,ജ്യോതി അമ്പാട്ട് എന്നിവർ ശില്പശാല നയിച്ചു. വി.എം.പുരുഷോത്തമൻ, പി ജി . ബീന, കെ.വി. ശ്രീജ, പി.അമ്പിളി തുടങ്ങിയവർ സംസാരിച്ചു.