പാലക്കാട്: ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടിയതിന്റെ എഴുപത്തഞ്ചാം വർഷം നടത്തുന്ന ആസാദി കാ അമൃത് മഹോത്സവത്തിന്റ ഭാഗമായി നാടൻ മാവ് സംരക്ഷണ സമിതി പാലക്കാട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 75 നാടൻ മാവ് തൈകൾ നടും .ആഗസ്ത് 15നു കഞ്ചിക്കോട് ബെമൽ പരിസരത്താണ്തൈകൾ നടുന്നത്.
തുടർന്ന് വിദ്യാലയങ്ങളിലും, സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലും ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നു ശേഖരിക്കുന്ന നാടൻ മാവ് തൈകൾ നടുമെന്ന് സമിതി ഭാരവാഹികളായ ഡോ. എം. എൻ. അനുവറുദ്ധീൻ, കെ. സതീശൻ, പ്രഭു പുല്ലോട് എന്നിവർ അറിയിച്ചു.