സുവർണ്ണജൂബിലി ആഘോഷത്തിൻ്റെ തുടക്കം

പാലക്കാട്: 50 വർഷം പിന്നിടുന്ന ബി എസ് എസ് ഗുരുകുലത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷത്തിന് ഓഗസ്റ്റ് 13 ന് തുടക്കമാവും. 50 വർഷത്തിനിടയിൽ വിദ്യാഭ്യാസ മേഖലയിലെ ദിശാസൂചകമായ ബി എസ് എസ് ഗുരുകുലം ഒട്ടനവധി നേട്ടങ്ങൾ കരസ്ഥമാക്കിയിട്ടുണ്ടെന്നും ബിഎസ്എസ് ഗുരുകുലം എജുക്കേഷൻ സൊസൈറ്റി പ്രസിഡണ്ട്  സി. ബാലചന്ദ്രൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ആനന്ദമഹാസഭ സ്ഥാപകൻ ബ്രമ്മാനന്ദ സ്വാമി ശിവയോഗിയുടെ സ്മരണക്കായ് ശിഷ്യൻ നിർമ്മലാനന്ദ സ്വാമി സ്ഥാപിച്ചതാണ് ഗുരുകുലം എജുക്കേഷൻ സൊസൈറ്റി .  1971-72 കാലത്ത് സിന്ദാശ്രമത്തിലായിരുന്നു ഗുരുകുലം എജുക്കേഷൻ സൊസൈറ്റിയുടെ ആരംഭം. 5ാം തരം മുതൽ  8-ാം തരം വരെയുള്ള വിദ്യാഭ്യാസമായിരുന്നു തുടക്കകാലത്ത് നൽകിയിരുന്നത്. 1984 ൽ എസ് എസ് എൽ സി യും +2 വും ആരംടിച്ചു. എസ്എസ്എൽസി യും +2 വും ആരംഭിച്ചതുമുതൽ 100 % വിജയമാണ് കരസ്ഥമാക്കുന്നത്. വിദ്യാഭ്യാസ വിഷയങ്ങൾക്കു പുറമെ കലാ സാംസ്കാരിക രംഗത്തും സാമൂഹിക പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമാവൻ ഗുരുകുലത്തിന് കഴിഞ്ഞിട്ടുണ്ട്.

നിർദ്ധനരായ രോഗികളെ സഹായിക്കുന്നതിനും . സർക്കാർ സഹായം ലഭിക്കാത്തവർക്ക് വീടു വെച്ച് നൽകാനും വിദ്യാർഥികളും രക്ഷിതാക്കളും അദ്ധ്യാപകരും  ഒരുമയോട പ്രവർത്തിക്കുന്നുണ്ട് . അന്തരിച്ച സ്വാമി നിർമ്മലാനന്ദയുടെ സ്മരണക്കായി 104 വിട്ടുകളാണ് നിർമ്മിച്ചു നൽകുന്നത്. ഒരു വർഷം നീണ്ടുനിൽക്കുന്ന സുവർണ്ണജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടനം സുപ്രീം കോടതി ജഡ്ജി വി.രാമസുബ്രഹ്മണ്യം ഉദ്ഘാടനം ചെയ്യും. രാഷ്ട്രീയ കലാ സാംസകാരിക സാഹിത്യ രംഗത്തുളവർ പങ്കെടുക്കുമെന്നും  സി. ബാലചന്ദ്രൻ പറഞ്ഞു. പ്രിൻസിപ്പൽ ഡോ:വിജയൻ വി. ആനന്ദ്, ബിഎഡ്കോളേജ് പ്രിൻസിപ്പൽ ഡോ: കെ.എസ്. ബാലാംബിക, പിടിഎ വൈസ് പ്രസിഡണ്ട് സാബിർ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു