വല്ലപ്പുഴ:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വല്ലപ്പുഴ യൂണിറ്റിൻ്റെ നേതൃത്യത്തിൽ ആഗസ്റ്റ് 9 ദേശിയ വ്യാപാരി ദിനം ആഘോഷിച്ചു.
കാലത്ത് 10 മണിക്ക് പതാക ഉയർത്തി. ഏകോപന സമിതി വല്ലപ്പുഴ യൂണിറ്റ് പ്രസിഡൻ്റ് എം.പി.എം. മുസ്തഫയുടെ അദ്ധ്യക്ഷത വഹിച്ചു. വല്ലപ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് എൻ.കെ അബ്ദുൾ ലത്തീഫ് യോഗം ഉൽഘാടനം ചെയ്തു. ഇക്കഴിഞ്ഞ SSLC, +2 പരിക്ഷകളിൽ ഉന്നത വിജയം നേടിയ വ്യാപാരികളുടെ മക്കളെ ചടങ്ങിൽആദരിച്ചു.
ഗ്രാമപഞ്ചായത്ത് അംഗങ്ങളായ റഫീക്ക് പറക്കാടൻ, സി.കെ ബാബു, അബ്ദുൾ റഹീം തെക്കേതിൽ തുടങ്ങിയവർ വിജയികളെ അനുമോദിച്ചു,
യൂണിറ്റ് നേതാക്കളായ മണികണ്ഠൻ, അഷ്റഫ് പാറപ്പുറത്ത്, യൂസഫ് തിരുണ്ടിക്കൽ, മുജീബ്, മോനു കുറുവട്ടൂർ, ഖാലിദ് തെക്കെതിൽ, കുഞ്ഞാലൻ , പി.കെ കുഞ്ഞബ്ദുല്ല, ആലിപ്പു, ഇ.കെ ബഷീർ, അലി കൊങ്ങശ്ശേരി ,സത്യൻ, ഹക്കിം വി.ടി ,മൊയ്നു വി.പി നൗഫൽ, കലാം, സിയാദ്, ഷഫീക്ക്, സദക്കത്തുള്ള , സൈതാലി തുടങ്ങിയവർ സംസാരിച്ചു.