പഠന ക്ലാസ് സംഘടിപ്പിച്ചു

കുഴൽമന്ദം: കേരള സ്റ്റേറ്റ് ബാർബർ ബ്യൂട്ടിഷ്യൻസ് അസോസിയേഷൻ കുഴൽമന്ദം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്തത്തിൽ പഠന ക്ലാസ് സംഘടിപ്പിച്ചു.തേൻകുറിശ്ശി ആർ.എം.എ. വ്യാഭാര ഭവനിൽ സംഘടിപ്പിച്ച സംഘടന പഠന ക്ലാസ് ജില്ല ജോയിൻ്റ് സെക്രട്ടറി വി.കെ.സതീഷ് ഉദ്ഘാടനം ചെയ്തു.കെ.സുരേഷ് അദ്ധ്യക്ഷനായി.

കെ.എസ്.ബി.എ. സംസ്ഥാന എക്സിക്യൂട്ടിവ് അംഗം പി.സക്കീർ ഹുസൈൻ ക്ലാസ് നയിച്ചു. സി. ആറുമുഖൻ, എസ്. സിദ്ധീക്ക്, എം.സി. അഭിലാഷ്, വി. ശിവപ്രസാദ്,മുഹമ്മദ് സുബേർ, പ്രമോദ്, മോഹനൻ, പ്രകാശൻ, സന്ദീപ് തുടങ്ങിയവർ സംസാരിച്ചു. എ.അനീഷ് സ്വാഗതവും. എസ്., രാജേഷ് നന്ദിയും പറഞ്ഞു