2022-23 വാർഷിക പദ്ധതിയിലുൾപ്പെടുത്തിയ ‘സംരംഭകത്വത്തിലൂടെ സ്ത്രീ ശാക്തീകരണം’ എന്ന പദ്ധതിയുടെ ഭാഗമായി വൈഗ ഗാർമെൻ്റ്സ് യൂണിറ്റ് പ്രവർത്തനമാരംഭിച്ചു.പ്രവർത്തോനോൽഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.വി.പി റജീന നിർവ്വഹിച്ചു.തിരുമിറ്റക്കോട് പ്രസിഡൻ്റ് വി.എം സുഹറ അധ്യക്ഷയായിരുന്നു.രണ്ട് ലക്ഷം രൂപ മൂലധന ചെലവുള്ള ഈ സംരംഭത്തിന് ഒരു ലക്ഷം രൂപ ബ്ലോക്ക് പഞ്ചായത്ത് സബ്സിഡിയായി നൽകുന്നതാണ്. തിരുമിറ്റക്കോട് സർവ്വീസ് സഹകരണ ബാങ്കാണ് അവശ്യമായ വായ്പ നൽകിയത്.തൃത്താല ബ്ലോക്ക് ക്ഷേമകാര്യ ചെയർപേഴ്സൺ ഷെറീന ടീച്ചർ, വാർഡംഗം ടി.പ്രേമ, ബ്ലോക്ക് വ്യവസായ വികസന ഓഫീസർ പ്രതീഷ് എം,CDs ചെയർപേഴ്സൺ സൗമ്യ എ എം.എ ന്നിവർ സംസാരിച്ചു.