ലഹരി നിർമ്മാർജന സമിതി കോങ്ങാട് മണ്ഡലം കൺവെൻഷൻ തച്ചമ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേരി ജോസഫ് ഉദ്ഘാടനം ചെയ്തു

തച്ചമ്പാറ: ലഹരി ഉപയോഗമുണ്ടാക്കുന്ന സാമൂഹ്യ ആരോഗ്യ പ്രശ്നങ്ങളിൽ ജാഗ്രതയുണ്ടാകണമെന്ന് ആഹ്വാനം ചെയ്ത് ലഹരി നിർമ്മാർജന സമിതി പാലക്കാട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച കോങ്ങാട് മണ്ഡലം കൺവെൻഷൻ തച്ചമ്പാറ പഞ്ചായത്ത് ഹാളിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് മേരി ജോസഫ് ഉദ്ഘാടനം ചെയ്തു.എൽ എൻ എസ് ചെയർമാൻ ഹമീദ് ഹാജി അധ്യക്ഷനായി. ലഹരി വസ്തുക്കളുടെ ഉപയോഗം ഗണ്യമായി വർദ്ധിച്ചിട്ടുണ്ട്. ഇതിൽ അധികാരികളുടെ അനുകൂല നിലപാട് വിസ്മരിക്കാനാവില്ല. ലഹരി ഉപഭോക്താക്കൾ കൂടുതലും യുവാക്കളും കുട്ടികളുമാണ്.ഇത് വരുത്തിവയ്ക്കുന്ന ദൂര വ്യാപകമായ അപകട സാധ്യതകളെ ഒട്ടും തന്നെ ലഘൂകരിച്ച് കാണാൻ കഴിയില്ല. ലഹരിയുടെ ഉപയോഗവും അതു വരുത്തിവെക്കുന്ന ആസക്തിയും ഒരു വലിയ സാമൂഹ്യ പ്രശ്നമായി നിലനിൽക്കുമ്പോൾ,സമൂഹത്തിന്റെ വിവിധ മേഖലകളെയും ആളുകളെയും ഉൾപ്പെടുത്തി കൊണ്ടുള്ള ശക്തമായ ബോധവൽക്കരണമാണ് പ്രാഥമികമായി ചെയ്യാനുള്ളതെന്ന് യോഗത്തിൽ സംസാരിച്ചവർ പറഞ്ഞു.

എൽ എൻ എസ് കോങ്ങാട് മണ്ഡലം കമ്മിറ്റി രൂപീകരണവും,ലഹരി വിരുദ്ധ പ്രതിജ്ഞയും ഇതോടനുബന്ധിച്ച് നടത്തി.അഷ്‌കർ സലഫി,ഹരിദാസൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് മെമ്പർ ജസീറ, ദേവീദാസ്,രവീന്ദ്രൻ,സലാം തറയിൽ, ഹംസ അൻസാരി, നാസർ തേക്കത്ത്, യൂസഫ് മാച്ചാംതോട്, തുടങ്ങിയവർ സംസാരിച്ചു. ബഷീർ കഞ്ഞിച്ചാലിൽ സ്വാഗതവും, ഗ്രാമപഞ്ചായത്ത് അംഗം സലീന നന്ദിയും പറഞ്ഞു. ഹംസ അൻസാരി, പി.സി.സിദ്ദീഖ് മാസ്റ്റർ, യൂസഫ്.ടി.കെ, പ്രസിഡന്റുമാരും, അസീസ്. എം,രവീന്ദ്രൻ വാഴമ്പുറം, ഷാജി അധികാരത്ത് എന്നിവർ ജനറൽ സെക്രട്ടറിമാരായും, അസ്കർ സലഫി ട്രഷറർ ആയും, മറ്റു ഭാരവാഹികളെയും പുതുതായി തെരഞ്ഞെടുത്തു.