നേതൃപഠന ക്ലാസ് നടത്തി

പാലക്കാട്: അഖില കേരള വിശ്വകർമ്മ മഹാസഭ പാലക്കാട് താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ ശാഖകളിലെ ഭാരവാഹികൾക്കും പ്രധാന പ്രവർത്തകർക്കും ശിക്ഷക് സദനിൽ നേതൃപഠന ക്ലാസ് നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് എം.വി ഷൺമുഖനാചാരി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വി ശിവൻ അദ്ധ്യക്ഷനായി. സംസ്ഥാന ഡയറക്ടർ ബോർഡ് അംഗം വി എൻ ദിലീപ് കുമാർ, ജില്ലാ സെക്രട്ടറി പി ബി ഗുരുവായൂരപ്പൻ, ബോർഡ്‌ മെമ്പർ കെ മുരളിധരൻ, സംസ്ഥാന സെക്രട്ടറി മനോജ് കുമാർ, കെ ആറുമുഖൻ എന്നിവർ സംസാരിച്ചു. മോട്ടിവേഷൻ ട്രൈനറും ലയൺസ് ക്ലബ്ബ് ഓഫ് പാലക്കാട് പാം സിറ്റി പ്രസിഡന്റുമായ ആർ ബാബു സുരേഷ് ക്ലാസ് നയിച്ചു.

jose-chalakkal