പാലക്കാട് നഗരസഭയിൽ കമ്മീഷൻ ഭരണം തിരിച്ചു കൊണ്ടുവരാൻ കോൺഗ്രസ് ശ്രമം

ഒരു കാലത്തു പാലക്കാട് നഗരസഭയിൽ ഉണ്ടായിരുന്ന കമ്മീഷൻ സംഘം വീണ്ടും നഗരസഭയിൽ എത്തിക്കാനാണ് കോൺഗ്രസ് ശ്രമം എന്ന് നഗരസഭ വൈസ് ചെയർമാൻ ഇ.കൃഷ്ണദാസ് പ്രസ്താവിച്ചു.

ഇന്ന് ഏതു ഒരു പൗരനും നഗരസഭയിലെ സേവനം വിരൽ തുമ്പിൽ ലഭിക്കുന്ന സംവിധാനമാണ് ബിജെപി ഒരുക്കിട്ടുള്ളത്. നിലവിലുള്ള സുതാര്യ ഭരണ സംവിധാനം അട്ടിമറിച്ചു ഭരണം ഒരു കമ്മീഷൻ സംഘത്തിന്റെ കൈകളിൽ എത്തിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്.

ഈ കമ്മീഷൻ സംഘത്തെ ഭരണത്തിൽ എത്തിക്കാനായി സിപിഎമ്മിന്റെ ചില നേതാക്കൾ ഗൂഢാലോചന നടത്തുന്നതായി പാലക്കാട്ടെ ജനങ്ങൾക്ക് മനസ്സിലായിട്ടുണ്ടെന്നും ശ്രീ.കൃഷ്ണദാസ് പ്രസ്താവിച്ചു.

jose-chalakkal