വഴിയോര കച്ചവടക്കാർക്കു വേണ്ടി ലോൺ മേള സംഘടിപ്പിച്ചു

പാലക്കാട്: യാതൊരുവിധ ഈടും വാങ്ങാതെ അമ്പതിനായിരം രൂപ വരെ തെരുവോര കച്ചവടക്കാർക്ക് വായ്പ നൽകുന്നുണ്ടെന്നും ഈയടുത്തകാലം വരെ പതിമൂന്ന് കോടിയിലധികം രൂപ തെരുവോര കച്ചവടക്കാർക്ക് വായ്പ നൽകിയിട്ടുണ്ടെന്നും പാലക്കാട് നഗരസഭ വൈസ് ചെയർമാർ അഡ്വ:ഇ കൃഷ്ണദാസ് പറഞ്ഞു. സ്ട്രീറ്റ് വെൻഡേഴ്സ് സെൽഫ് എംപ്ലോയീസ് അസോസിയേഷഷനും പാലക്കാട് ജില്ല ലീഡ് ബാങ്കും സംയുക്തമായി സംഘടിപ്പിച്ച വഴിയോര കച്ചവടക്കാരുടെ ലോൺ മേള സുൽത്താൻപേട്ട കേരള ബാങ്ക് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സെൽഫ് എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എം എം കബീർ അദ്ധ്യക്ഷനായി. പാലക്കാട് ലീഡ് ബാങ്ക് മാനേജർ പിടി അനിൽകുമാർ മുഖ്യാതിഥിയായി. എൻ യുഎൽ എം പാലക്കാട് നഗരസഭ ഓഫിസർ ബി സതീഷ് വിഷയാവതരണം നടത്തി.എഇല്ല്യാസ്, സെയ്ത് ബീരാൻ, ഫിനാൽ ഷ്യൽ ലിറ്ററസി കൗൺസിലർ ഉണ്ണികൃഷ്ണൻ, കെ ആർ ബിർള, മുഹമ്മദ് അഷറഫ്,എച്ച് നൈസാം, വി ഗോപി എന്നിവർ സംസാരിച്ചു.

jose-chalakkal