ചുണ്ണാമ്പുതറ മേൽ പാലത്തിനടിയിലെ സർവ്വീസ് ഇടിഞ്ഞു

ഒലവക്കോട്: പാലക്കാട് ശകുന്തള ജങ്ങ്ഷനിൽ നിന്നും ബി ഒ സി റോഡ് വഴി ചുണ്ണാമ്പുതറ – ഒലവക്കോട് ഭാഗത്തേക്ക് പോകുന്ന സർവ്വീസ് റോഡ് ഇടിഞ്ഞു് തോട്ടിലേക്ക് വീണ് ഗതാഗത സംവിധാനം തടസ്സപ്പെട്ടു. പ്രധാന സർവ്വീസ് റോഡായതിനാൽ ഒട്ടേറെ വാഹനങ്ങളാണ് ഇതിലൂടെ കടന്നു പോകാറുള്ളത്. റോഡിന്റെ വശങ്ങൾ കെട്ടിയ ഭിത്തിയുടെ നിർമ്മാണത്തിലെ അപാകതയാണ് ഇടിഞ്ഞു വീഴാൻ കാരണമായതെന്നും പൈപ്പ്ലൈയിൻ പൊട്ടിയപ്പോൾ ഭിത്തി ഉറപ്പിലാത്തതിനാലാണ് ഇടിഞ്ഞു വീണതെന്ന് നാട്ടുകാർ ആരോപിച്ചു. ജനപ്രതിനിധികളും അധികൃതരും ചർച്ച നടത്തി ഉടൻ നിർമ്മാണപ്രവർത്തനം നടത്തുമെന്ന് അറിയിച്ചു.