മലമ്പുഴ: മന്തക്കാട് വില്ലേജ്. ഓഫീസിനു മുന്നിൽ കേബിൾ വയറുകൾ ഞാന്നു കിടക്കുന്നത് അപകടം വരുത്തുമെന്ന് പരാതി. വില്ലേജ് ഓഫീസ്, പോസ്റ്റോഫീസ്, കനറാ ബാങ്ക്, അക്ഷയ കേന്ദ്രം തുടങ്ങിയ സ്ഥാപനങ്ങളിലേക്ക് ഒട്ടേറെ ജനങ്ങൾ വരുന്നത് ഇതു വഴിയാണ്. ഇരുചക്ര വാഹനത്തിൽ വരുന്നവരുടെ കഴുത്തിൽ കേബിൾ കുരുങ്ങി അപകടം സംഭവിക്കാൻ സാധ്യതയുണ്ടെന്നും ബന്ധപ്പെട്ട അധികൃതർ നടപടിയെടുക്കണമെന്നും നാട്ടുകാരും ഉപഭോക്താക്കളും ആവശ്യപ്പെട്ടു.
