മലമ്പുഴ ആശ്രമം സ്കൂളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി

മലമ്പുഴ: ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി മലമ്പുഴ ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ മലമ്പുഴ ആശ്രമം സ്കൂളിലെ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി. മലമ്പുഴ സ്റ്റേഷൻ ഹൗസ് ഓഫീസർ അനുപ് ക്ലാസെടുത്തു. എ ഇ ഒ രമേഷ്, ആശ്രമം സ്കൂൾ പ്രിൻസിപ്പൾ ടെസി മോൾ, ജനമൈത്രി പോലീസ് ബീറ്റ് ഓഫീസർ രമേഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർ കോമള ദാസ് എന്നിവർ സംസാരിച്ചു. അദ്ധ്യാപകരും വിദ്യാർത്ഥികളും ഉൾപ്പെടെ മൂന്നു റു പേർ ക്ലാസിൽ പങ്കെടുത്തു.