സംസ്ഥാനത്തെ മികച്ച മുനിസിപ്പൽ കൗൺസിലർക്കുള്ള ഡോ.എ പി ജെ അബ്ദുല്‍കലാം ജനമിത്രാ പുരസ്‌കാരം എം ശശികുമാറിന്

പാലക്കാട്: സംസ്ഥാനത്തെ മികച്ച മുനിസിപ്പൽ കൗൺസിലർക്കുള്ള
ഡോ. എ പി ജെ അബ്ദുല്‍കലാം ജനമിത്രാ പുരസ്‌കാരം
പാലക്കാട് മുനിസിപ്പൽ കൗൺസിലർ എം ശശികുമാറിന് ലഭിച്ചു.

ആരോഗ്യ വിദ്യാഭ്യാസ രംഗത്തും കുടിവെള്ള പദ്ധതിക്കും റോഡുകളുടെ വികസനത്തിനും ഊണൽ നൽകിയുള്ള പ്രവർത്തനങ്ങളും മികച്ച വായനശാല പ്രവർത്തനങ്ങളും
പാലക്കാട് നഗരത്തിന്റെ വികസന പ്രവർത്തനങ്ങളിൽ നടത്തിയ വേറിട്ട ഇടപെടലുകളും കൂടി പരിഗണിച്ചാണ് ശശികുമാറിനെ അവാര്‍ഡിനായി തെരഞ്ഞെടുത്തത്.

തിരുവനന്തപുരത്ത് നടന്ന ചടങ്ങ് സ്പീക്കർ എൻ എ .എൻ ഷംസീർ ഉദ്ഘാടനം ചെയ്തു. ഐ ബി സതീഷ് എംഎൽഎ അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മുഖ്യ പ്രഭാഷണം നടത്തി. സർക്കാർ ചീഫ് വിപ്പ് ഡോക്ടർ എൻ ജയരാജിൽ നിന്നും ശശികുമാർ അവാർഡ് ഏറ്റുവാങ്ങി. ഡോക്ടർ എപിജെ അബ്ദുൽ കലാം സ്റ്റഡി സെൻറർ ഡയറക്ടർ പൂവച്ചൽ സുധീർ സ്വാഗതം പറഞ്ഞു.

പി ഉബൈദുള്ള എംഎൽഎ, തിരുമല ആനന്ദ ആശ്രമം മഠാധിപതി സ്വാമി സുകുമാരാനന്ദ, ഡോൺ ബോസ്കോ സോഷ്യൽ ഡെവലപ്മെൻറ് ഡയറക്ടർ ഫാ. സജി ഇളമ്പശ്ശേരിൽ, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ, ബിജെപി നേതാവ് വി വി രാജേഷ്, ദുനുംസ് പേഴുംമൂട്, എം എൻ ഗിരി, പി ആർ ഓ അനുജ എസ് , യൂസഫ് അൻസാരി, ഷമീജ് കാളികാവ്, അജിത് വട്ടപ്പാറ , എന്നിവർ സംസാരിച്ചു.
**
ഫോട്ടോ: സംസ്ഥാനത്തെ മികച്ച മുനിസിപ്പൽ കൗൺസിലർക്കുള്ള ഡോ.എപിജെ അബ്ദുല്‍കലാം ജനമിത്രാ പുരസ്‌കാരം പാലക്കാട് ‘മുനിസിപ്പൽ കൗൺസിലർ എം ശശികുമാർ ഗവ: ചീഫ് വിപ്പ് ഡോ. എൻ ജയരാജിൽ നിന്നും ഏറ്റുവാങ്ങുന്നു.