പഞ്ചായത്ത് സെക്രട്ടറിയുടെ ഉത്തരവിന് അവഗണന. കാലികൾ വീണ്ടും നടുറോഡിൽ വിലസുന്നു.

മലമ്പുഴ: കാലികളെ പൊതുനിരത്തിലേക്ക് അഴിച്ചു വിടുന്നത് നിരോധിച്ചു കൊണ്ടുള്ള നോട്ടിസ് കാലി ഉടമകൾക്ക് നൽകിയെങ്കിലും ആ ഉത്തരവിനെ വക വെക്കാതെ കാലികളെ അഴിച്ചു വിടുന്നതായി നാട്ടുകാർ പരാതിപ്പെടുന്നു. നോട്ടീസ് നൽകിയിട്ടും അനുസരിച്ചില്ലെങ്കിൽ പിഴയീടാക്കുക. എന്നീട്ടും ഫലമില്ലെങ്കിൽ കാലികളെ പിടിച്ചു കെട്ടി പിഴയീടാക്കി ഉടമക്ക് കൊടുക്കുകയോ ചെയ്യാം. പിടിച്ചു കെട്ടിയ കാലികളെ കൊണ്ടുപോകാൻ ഉടമ വന്നില്ലെങ്കിൽ ലേലം ചെയത് വിൽക്കാം എന്നീ നിയമങ്ങൾ ഉള്ളപ്പോഴാണ് വാഹന യാത്രികർക്കും കാൽ നടയാത്രക്കാർക്കും അപകട ഭീഷണിയായി കാലികൾ നടുറോഡിൽ വിലസുന്നത് നോട്ടീസ് നൽകുന്ന നടപടി ഏകദേശം ഒരു വർഷം മുമ്പാണ് ഉണ്ടായത് പിന്നീടുള്ള നടപടിയൊന്നും എടുക്കാത്തതു കൊണ്ടാണ് കാലികൾ ഇങ്ങനെ വിലസുന്നതെന്ന് നാട്ടുകാർ ആരോപിച്ചു