റോഡു പണി പാതി വഴിയിൽ നിന്നതായി പരാതി

മലമ്പുഴ: റേഷൻ കട, പൗൾട്രി ഫാം, ജലസേചന വകുപ്പ് ഓഫീസ്, മൃഗാശുപത്രി, കുടുംബാരോഗ്യ കേന്ദ്രം, നെഴ്സ് ങ്ങിങ് സ്കൂൾ, പോലീസ് സ്റ്റേഷൻ തുടങ്ങിയ സ്ഥാപനങ്ങളിലേക്ക് പോകുന്ന റോഡു പണി ആരംഭിച്ചത് ഇടക്കു വെച്ച് നിന്നു പോയത് ജനങ്ങൾക്ക് ദുരിതം വിതക്കുന്നതായി പരാതി.…

ശ്രീനാരായണ ഗുരു സത്സംഗസദസ് സംഘടിപ്പിച്ചു

മഹാകവി കുമാരനാശാന്റെ ചരമ ശതാബ്ദി വർഷവും നാരായണ ഗുരുകുലം മുൻ അദ്ധ്യക്ഷൻ ഗുരു നിത്യചൈതന്യ യതിയുടെ 25-ാംമത് സമാധി വാർഷികം എന്നിവയോട് അനുബന്ധിച്ച് പാലക്കാട് ഗുരുകുല സ്റ്റഡി സർക്കിൾ കൊട്ടെക്കാട് കാളിപ്പാറ ഗുരുമന്ദിരത്തിൽ സംഘടിപ്പിച്ച ശ്രീനാരായണ ഗുരു സത്സംഗ സദസ്സ് പാലക്കാട്…

ഏറ്റവും മികച്ച കോസ്മെറ്റോളജി സെൻറർ ഇനി പാലക്കാടിന് സ്വന്തം

പാലക്കാട് കോഴിക്കോട് ബൈപ്പാസിലെ യുമെഡ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ കോസ്മെറ്റോളജി സെൻറർ പ്രശസ്ത ഗായകൻ ശ്രീ ഉണ്ണിമേനോൻ ഉദ്ഘാടനം ചെയ്തു യുമെഡ് ചെയർമാൻ ഡോക്ടർ പ്രദീപിന്റെ അധ്യക്ഷതയിൽ പാലക്കാട് ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ വിദ്യ ആശംസകൾ അർപ്പിച്ചു സംസാരിച്ചു ചടങ്ങിൽ…

അദ്ധ്യാപകർക്കായി ദ്വിദിന പരിശീലനപരിപാടി സംഘടിപ്പിച്ചു.

പൊതുവിദ്യാലയങ്ങളുടെ സമഗ്ര മുന്നേറ്റത്തിൻ്റെ ഭാഗമായി കൊല്ലങ്കോട് സബ്ജില്ലയിലെ പ്രീപ്രൈമറി അധ്യാപികമാർക്കായി ദ്വിദിന പരിശീലനം പല്ലാവൂർ ഗവ: എൽ. പി. സ്കൂളിൽ സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റേഴ്സ് ഫോറം പ്രസിഡണ്ട് കെ.ജി. അനിൽകുമാറിൻ്റെ അധ്യക്ഷതയിൽ എസ്.എസ്.കെ. ബ്ലോക്ക് പ്രോഗ്രാം കോഓർഡിനേറ്റർ എം. ഹരിസെന്തിൽ ഉദ്ഘാടനം ചെയ്തു.…

യു ജി സെമിനാർ നടത്തി.

മുണ്ടൂർ : യുവക്ഷേത്ര കോളേജിൽ 4 വർഷ യു ജി പ്രോഗ്രാം സെമിനാർ സംഘടിപ്പിച്ചു മുണ്ടൂർ കാലിക്കറ്റ് സർവകലാശാലയുടെ നേതൃത്വത്തിൽ യുവക്ഷേത്ര കോളേജിൽ നാല് വർഷ യു ജി പ്രോഗ്രാം എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർമഞ്ചേരി എൻഎസ്എസ് കോളേജ് മലയാള വിഭാഗം…

ബുദ്ധ പൗർണമി ആചരിച്ചു

പാലക്കാട് :വൈശാഖ മാസത്തിലെ പൗർണമി ശ്രീബുദ്ധന്റെ ജന്മദിനമായി ആചരിക്കുന്നതിൻ്റെ ഭാഗമായി പാലക്കാട് സാമൂഹ്യപ്രവർത്തക കൂട്ടായ്മ ബുദ്ധ പൗർണ്ണമി കൂട്ടായ്മ സംഘടിപ്പിച്ചു. ബുദ്ധം ശരണം ഗച്ഛാമി സംഘം ശരണം ഗച്ഛാമി ധർമ്മം ശരണം ഗച്ഛാമിമന്ത്ര ശബ്ദത്തോടുകൂടി ശ്രീബുദ്ധ ഛായാ ചിത്രത്തിൽ പുഷ്പാർച്ചനയോടെ ആരംഭിച്ച…

ശക്തമായ മഴയിൽ റോഡിൽ കോൺഗ്രീറ്റ് ചെയ്തത് ഒഴുകിപ്പോയി.

മലമ്പുഴ: ഇന്നലെ സന്ധ്യക്ക് ഉണ്ടായ ശക്തമായ മഴയിൽ, തെരഞ്ഞെടുപ്പു കാലത്ത് ചെയ്ത കോൺഗ്രീറ്റ് ഒഴുകിപ്പോയി. മലമ്പുഴ പാമ്പുവളർത്തൽ കേന്ദ്രത്തിനു മുന്നിലെ റോഡിനു നടുവിലൂടെ വാട്ടർ അതോ റട്ടി കുഴിച്ച ചാലുമൂടിയ കോൺഗ്രീറ്റാണ് ഒലിച്ചു പോയത്. രണ്ടു വർഷം മുമ്പാണ് ചാൽ കോരിയത്.…

മഴയും… വേനലും. മാറി മാറി വന്നു …. പക്ഷേ ചെക്ക്ഡാമിലെ മണലും ചെളിയും മാറ്റാൻ നടപടിയില്ല.

അടിമാലി: വീണ്ടും ഒരു മഴക്കാലം പടിവാതിൽക്കൽ എത്തി നിൽക്കുമ്പോൾ വെള്ളത്തൂവലിലെ ചെറുകിട ജലവൈദ്യുത പദ്ധതിയുടെ ചെക്ക് ഡാമിൽ നിറഞ്ഞുകിടക്കുന്ന ചെളിയും മണലും നീക്കുന്ന കാര്യത്തിൽ തീരുമാനമില്ല. വെള്ളത്തൂവൽ പാലത്തിനുതാഴെ മുതിരപ്പുഴയാറിന് കുറുകെയാണ് വൈദ്യുതി ബോർഡിന്റെ ചെക്ക് ഡാം സ്ഥിതിചെയ്യുന്നത്. എന്നാൽ, ചെറുകിട…

ഊത്ത മീൻ പിടുത്തം നിരോധിച്ചു. പിടി വീണാൽ 8 മാസം ജയിൽ ശിക്ഷ.

പുഴകളിലും തോട്ടിലും മീൻ പിടുത്തം നിരോധിച്ചതായി ഫിഷറീസ് വകുപ്പ് കൊച്ചി: മത്സ്യങ്ങളുടെ പ്രജനന കാലത്ത് ഉൾനാടൻ ജലാശയങ്ങളിലെ നിയമം ലംഘിച്ചുള്ള മീൻ പിടിത്തത്തിന്( ഊത്ത പിടിത്തം)എതിരേ കർശന നടപടിയുമായി ഫിഷറീസ് വകുപ്പ്. പ്രജനനകാലത്ത് മീനുകളുടെ സഞ്ചാരപഥത്തിനു തടസം വരുത്തി അവയെ പിടിക്കുന്നതും,…

ചില്ലകൾ നിറയെ കുലച്ച് കാന്തല്ലൂരിൽ ആപ്പിള്‍ക്കാലം വരവായി

മൂന്നാർ : കാന്തല്ലൂരിൽ ആപ്പിൾ കാലമാണ്.രാജ്യത്തെ മികച്ച ടൂറിസം വില്ലേജിനുള്ള അവാർഡ് നേടിയശേഷമുള്ള ആദ്യ ആപ്പിൾക്കാലം . ഭാവനയ്ക്കപ്പുറം ചില്ലകൾ നിറയെ കുലച്ചുകിടക്കുന്ന വിവിധ ഇനത്തിലുള്ള ആപ്പിളുകളുടെ വിളവെടുപ്പ് ജൂലൈ അവസാനത്തോടെ ആരംഭിയ്ക്കും. ശരാശരി ഒരു മരത്തിൽനിന്ന് 30 കിലോഗ്രാം വരെ…