മലമ്പുഴ: വിനോദ സഞ്ചാര കേന്ദ്രമായ മലമ്പുഴ കാർ പാർക്കിൽ ചിതലരിച്ച് അപകടകരമായി നിൽക്കുന്ന മരങ്ങൾ മുറിച്ചു മാറ്റി തുടങ്ങി. കഴിഞ്ഞ ആഴ്ച്ചയിൽ പുലർച്ചെ ഒന്നരക്ക് ഒരു വൻമരം കടപുഴകി വീണിരുന്നു. ചായക്കടക്കു മുകളിൽ ഒരുവശത്ത് വീണതിനാൽ വൻ ദുരന്തത്തിൽ നിന്നും കടയിൽ കിടന്നുറങ്ങിയിരുന്ന ജീവനക്കാരൻ രക്ഷപ്പെട്ടിരുന്നു. ഫയർഫോഴ്സ് അധികൃതരും നാട്ടുകാരും അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയതിനെ തുടർന്നാണ് നടപടി.