മഹാകവി കുമാരനാശാന്റെ ചരമ ശതാബ്ദി വർഷവും നാരായണ ഗുരുകുലം മുൻ അദ്ധ്യക്ഷൻ ഗുരു നിത്യചൈതന്യ യതിയുടെ 25-ാംമത് സമാധി വാർഷികം എന്നിവയോട് അനുബന്ധിച്ച് പാലക്കാട് ഗുരുകുല സ്റ്റഡി സർക്കിൾ
കൊട്ടെക്കാട് കാളിപ്പാറ ഗുരുമന്ദിരത്തിൽ സംഘടിപ്പിച്ച ശ്രീനാരായണ ഗുരു സത്സംഗ സദസ്സ് പാലക്കാട് മുൻസിപ്പൽ ചെയർപേഴ്സൺ പ്രമീള ശിശിധരൻ ഉദ്ഘാടനം ചെയ്തു.
ഗുരുകുല സ്റ്റഡി സർക്കിൾ കൺവീനർ സന്തോഷ് മലമ്പുഴ അധ്യക്ഷത വഹിച്ചു.
രാജഗോപാലൻ മാസ്റ്റർ, വി ചന്ദ്രൻ, പി.പ്രമീള, ബിന്ദു സുരേഷ്, എ.കെ. ചന്തം,ഇ.വി കോമളം, എം.അഖിലേഷ് കുമാർ, കെ.ബിജേഷ്,രാമസ്വാമി, രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു.
വെറുപ്പിന്റെ രാഷ്ട്രീയം ഉയർത്തുന്ന മതവിദ്വേഷങ്ങൾക്ക് പ്രചരണങ്ങൾക്ക് സൗഹൃദ സദസ്സുകൾ മറുപടിയാകണമെന്ന് യോഗം അഭിപ്രായപ്പെട്ടു. ശ്രീനാരായണ ഗുരുവിന്റെ ധർമ്മ പ്രചാരകരെ സ്മരിക്കുന്നതിലൂടെ ധർമ്മ പ്രചരണം സാധ്യമാകുമെന്നും ഇത്തരം സത്സംഗസദസ്സുകൾ തുടർന്നും സംഘടിപ്പിക്കുന്നതിനും യോഗം തീരുമാനിച്ചു.
സന്തോഷ് മലമ്പുഴ
9947908671
കൺവീനർ
ഗുരുകുല സ്റ്റഡി സർക്കിൾ
പാലക്കാട്