മലമ്പുഴ: പാലക്കാട് ജില്ലാ ജെയിൽ അസിസ്റ്റന്റ് സൂപ്രണ്ട് ഗ്രൈഡ് 2 വി.മുരളിധരൻ (55 ) കുഴഞ്ഞുവീണു മരിച്ചു. ഇന്നലെ (ഞായറാഴ്ച്ച) രാവിലെ പത്തു മണിക്ക് ഡ്യൂട്ടികെത്തി ഡ്രസ്സ് റൂമിൽ വെച്ച് യൂണിഫോം ധരിക്കുന്നതിനിടയിൽ കുഴഞ്ഞു വീഴുകയായിരുന്നെന്ന് സഹപ്രവർത്തകർ പറഞ്ഞു. ഉടൻ തന്നെ പാലക്കാട്ജില്ലാശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കരിപ്പോട്ഏറാട്ട് കുടുംബാംഗമാണ്. രണ്ടു വർഷമായി മലമ്പുഴ ജയിലിൽ ജോലി ചെയ്തു വരുന്നു.
ഭാര്യ ഉഷ, മക്കൾ:അക്ഷയ, ശ്രീ വെങ്കിടേഷ്.