കടുക്കാംകുന്നം മേൽപാലം ചീഞ്ഞുനാറുന്നു

മലമ്പുഴ: കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ മലമ്പുഴയിലേക്കുള്ള പ്രധാന റോഡിലെ കടുക്കാംകുന്നം റെയിൽവേ മേൽപാലത്തിനരുകിൽ സാമൂഹ്യവിരുദ്ധർ നിക്ഷേപിച്ച മാലിന്യങ്ങളുടെ ദുർഗന്ധം സഹിക്കാനാവാതെ നാട്ടുകാരും യാത്രക്കാരും ഏറെ ബുദ്ധിമുട്ടുമ്പോൾ ആരോഗ്യ വകുപ്പ് അധികൃതർ അനങ്ങാപ്പാറ നയമാണ് സ്വീകരിച്ചിരിക്കുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു. കോഴി മാലിന്യമടക്കം ചാക്കിൽക്കെട്ടി ഇവിടെ നിക്ഷേപിച്ചീട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. ആരോഗ്യ വകുപ്പ് നടപടിയെടുത്ത് ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. മാത്രമല്ല -, മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്താൻ സി സി കാമറ സ്ഥാപിക്കണമെന്നും നാട്ടുകാർ പറയുന്നു.