പാലക്കാട്: തുടർ ഭരണം പിണറായി വിജയനെ ജനാധിപത്യത്തിന്റെ അന്ധകനാക്കിയെന്ന് കെപിസിസി ജനറൽ സെക്രട്ടറി സി. ചന്ദ്രൻ . ബ്രിട്ടീഷുകാരെ തുരത്തിയ കോൺഗ്രസിന് കേരളത്തിനെ സി പി എം നെ നേരിടാൻ അതിക അദ്ധ്വാനവും സമയവും വേണ്ടെന്ന് പിണറായിയും cpm നേതൃത്വവും തിരിച്ചറിയണമെന്നും സി. ചന്ദ്രൻ പറഞ്ഞു. കോൺഗ്രസ് പാലക്കാട് മണ്ഡലം കമ്മിറ്റിയുടെ ഫാസിസ്റ്റ് വിരുദ്ധ സദസ് ഉദ്ഘാടനം ചെയത് സംസാരിക്കുകയായിരുന്നു സി. ചന്ദ്രൻ . ഭരണഘടന ലംഘനമാണ് പിണറായി ഭരണത്തിന്റെ കീഴിൽ നടകുന്നത്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ജനസ മ്പർക്കവും നവകേരള സദസ്സും ആനയും ആടും തമ്മിലുള്ള വ്യത്യാസമുണ്ട്. പാർട്ടി അണികളെ ഗുണ്ട കളാക്കുകയും സംരക്ഷണം നൽകലുമാണ് നവകേരള സദസ്സിലൂടെ നടന്നത്.. മുഖ്യമന്ത്രിയെയും ജനങ്ങളെയും സംരക്ഷിക്കേണ്ട പോലീസ് പരാജയമാണെന്ന് കോടതിക്ക് പോലും പരാമർശിക്കേണ്ടതായി വന്നു.. ഒരു പരാതി പോലും പരിഹരിക്കാത്ത നവകേരള സദസ്സ് ദൂരത്തിന്റെയും കെടുകാര്യസ്ഥതയുടെയും പര്യായമായെന്നും സി. ചന്ദ്രൻ പറഞ്ഞു. മണ്ഡലം പ്രസിഡണ്ട് സി.വി.സതീഷ് അദ്ധ്യക്ഷത വഹിച്ചു. രവീന്ദ്രൻ, പുത്തൂർ രവി , പുത്തൂർ രാമകൃഷ്ണൻ, മുസ്തഫ, അനിൽ ബാലൻ, ജവഹർ , കൗൺസിലർമാരായ പി.എസ് വിബിൻ, എ. കൃഷ്ണൻ സുബാഷ് എന്നിവർ സംസാരിച്ചു.