റാവുത്തര് ഫെഡറേഷന്‍ ജില്ലാ പ്രവര്‍ത്തക കണ്‍വന്‍ഷന്‍

പാലക്കാട്: സംസ്ഥാനത്തെ പ്രബല സമുദായമായിട്ടും ഇരുസര്‍ക്കാരുകളും റാവുത്തര്‍ വിഭാഗത്തെ അവഗണിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്ന് റാവുത്തര്‍ ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് പി.എച്ച് താഹ റാവുത്തര്‍ പറഞ്ഞു. റാവുത്തര്‍ ഫെഡറേഷന്‍ ജില്ലാ പ്രവര്‍ത്തന കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്്‌ലിം സമുദായത്തില്‍ അവഗണിക്കാന്‍ പറ്റാത്ത വിഭാഗമാണ് റാവുത്തര്‍ വിഭാഗം. സര്‍ക്കാരിന്റെ ജോലി സംവരണം അടക്കമുള്ള കാര്യങ്ങളില്‍ ഒരു നീതിയും റാവുത്തര്‍ വിഭാഗത്തിന് ലഭിക്കുന്നില്ലെന്നും താഹ ചൂണ്ടിക്കാട്ടി. റാവുത്തര്‍ വിഭാഗത്തിന് ജോലി സംവറണം അടക്കമുള്ള എല്ലാ അവകാശങ്ങളും അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് വി.കെ അബ്ദുല്‍റഹ്്മാന്‍ ഹാജി ചെര്‍പ്പുളശ്ശേരി അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍സെക്രട്ടറി എം.അസ്സന്‍ മുഹമ്മദ്ഹാജി സ്വാഗതം പറഞ്ഞു. സംസ്ഥാന ട്രഷറര്‍ അലി അക്ബര്‍ പട്ടാമ്പി, സംസ്ഥാന രക്ഷാധികാരി സെയ്തലവി കോയ തിരുവേഗപ്പുറ, സംസ്ഥാന ജോയിന്റ് സെക്രട്ടറി അബുതാഹിര് ചെമ്പ്ര തിരുവേഗപ്പുറ എന്നിവര്‍ പങ്കെടുത്തു. ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ പി.എം അബ്ദുല്‍ഗഫൂര്‍ പുതുനഗരം, എം.കാജപ്പാഹാജി പാലക്കാട്, ജില്ലാ വൈസ്പ്രസിഡന്റ് ഇബ്രാഹിംഹാജി, എ.കെ സുല്‍ത്താന്‍ എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ ട്രഷറര്‍ എം.ബീരാന്‍ തിരുവേഗപ്പുറ നന്ദി പറഞ്ഞു.