പാലക്കാട്: അംഗങ്ങൾക്ക്പുതിയബസ്സ് വാങ്ങാനും നിലവിലെ ബസ്സിന് സ്പെയർപാർട്ട് സ് വാങ്ങാനും വായ്പ നൽകുമെന്ന് പാലക്കാട് ജില്ല ബസ് ഓപ്പറേറ്റേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡൻ്റ് ടി.ഗോപിനാഥൻ പറഞ്ഞു.
സൊസൈറ്റിയുടെ വാർഷിക പൊതുയോഗത്തിൽ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ വർഷത്തെ വരവു ചിലവു കണക്കുകൾ അവതരിപ്പിച്ചു. പുതിയ വർഷത്തെ നടപ്പാക്കേണ്ട പ്രവർത്തനങ്ങൾ ചർച്ച ചെയ്തു. സെക്രട്ടറി എൻ.വിദ്യാധരൻ സ്വാഗതവും വൈസ് പ്രസിഡൻറ് എ.എസ്.ബേബി നന്ദിയും പറഞ്ഞു. സ്നേഹവിരുന്നും ഉണ്ടായി.