പാലക്കാട്: രാഷ്ട്രീയം നോക്കാതെ വിദ്യാഭ്യാസ രംഗത്തും മറ്റും എൻ എസ് എസ് – സ്തുത്യർഹമായ സേവനം ചെയ്യുന്നു. വിവിധ രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നവരുണ്ടെങ്കിലും എൻ എസ് എസ് ന് രാഷ്ട്രീയമോ രാഷ്ട്രീയ അടിമത്വമോ ഇല്ല. വിദ്യാഭ്യാസ രംഗത്ത് മികച്ച സേവനങ്ങൾ കാഴ്ച്ചവെക്കുന്ന എൻഎസ്എസ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നായർ മാത്രമല്ല, എല്ലാ മതവിഭാഗക്കാരും പഠിക്കുന്നുണ്ടെന്നത് ഏറെ ശ്രദ്ധേയവും മതേതരത്തെ മുറുകെ പിടിക്കുന്നതുമാണെന്നും ജി.സുകമാരൻ നായർ പറഞ്ഞു. പാലക്കാട് താലൂക്ക് എൻഎസ്എസ് യൂണിയൻ സംഘടിപ്പിച്ച നായർ മഹാസമ്മേളനവും സമുദായാചാര്യൻ മന്നത്ത് പത്ഭനാപൻ്റെ വെങ്കല പ്രതിമ സമർപ്പണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജി.സുകുമാരൻ നായർ.
ചെറിയ കോട്ടമൈതാനമായ മന്നം നഗറിൽ ചേർന്ന സമ്മേളനത്തിൽ താലൂക്ക് യൂണിയൻ പ്രസിഡൻറ് അഡ്വ.കെ.കെ.മേനോൻ അദ്ധ്യക്ഷനായി. താലൂക്ക് യൂണിയൻ സെക്രട്ടറി എൻ.കൃഷ്ണകുമാർ സ്വാഗതം പറഞ്ഞു. മന്നം വിദ്യാനിധി സഹായവും മികച്ച പ്രവർത്തനം കഴ്ച്ചവെച്ച കരയോഗം യൂണിറ്റുകൾക്കുള്ള അവാർഡ് വിതരണവും ഉണ്ടായി.കരയോഗം രജിസ്ട്രാർ വി.വി.ശശീധരൻ, ഭാരവാഹികളായ പി.നാരായണൻ, ശശികുമാർ കല്ലടിക്കോട്, കെ.സനൽ കുമാർ, ജെ.ബേബി ശ്രീകല, എന്നിവർ പ്രസംഗിച്ചു.
താലൂക്ക് യൂണിയൻ ഓഫീസ് പരിസരത്ത് എത്തിയ ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരെ താലൂക്ക് യുണിയൻ പ്രസിഡൻറ് അഡ്വ: കെ.കെ.മേനോൻ ,സെക്രട്ടറി എൻ.കൃഷ്ണകുമാർ , മറ്റു ഭാരവാഹികളും ചേർന്ന് സ്വീകരിച്ചാനയിച്ച് താലൂക്ക് യൂണിയൻ ഓഫീസിലേക്ക് കൊണ്ടുവന്നു. തുടർന്ന് സമുദായാചാര്യൻ മന്നത്തു പത്മനാപൻ്റെ വെങ്കല പ്രതിമ സമർപ്പിച്ച് തിരിതെളിയിച്ചു. പുഷ്പാർച്ചനയും പ്രദിക്ഷണവും കഴിഞ്ഞാണ് മഹാസമ്മേളന നഗരിയിലെത്തിയത്.