പാലക്കാട്: കേരള വണികവൈശ്യസംഘം സ്നേഹസമാജ് കേരള പാലക്കാട് ജില്ലാ സമ്മേളനം സംസ്ഥാന പ്രസിഡൻറ് എസ്.കുട്ടപ്പൻ ചെട്ട്യാർ ഉദ്ഘാടനം ചെയ്തു.ജനറൽ സെക്രട്ടറി എസ്.സുബ്രമണ്യൻ ചെട്ട്യാർ മുഖ്യാതിഥിയായി. സ്നേഹ സമാജ് കേ രള പ്രസിഡൻറ് എൻ.സുന്ദരം മുഖ്യ പ്രഭാഷണം നടത്തി.സംസ്ഥാന കൗൺസിൽ അംഗം വി.നാരായണൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി പി.ബാലൻ, ജില്ലാ പ്രസിഡൻറ് സി.വി.രാജൻ, ട്രഷറർ വി.ബാലസുബ്രമണ്യൻ, കെ വി വി എസ് വൈസ് പ്രസിഡൻ്റ് സി.അർജുനൻ ,ജോയിൻ്റ് സെക്രട്ടറി എം.ടി.നടരാജൻ, ജില്ലാ പ്രസിഡൻ്റ് ആർ.രാജമാണിക്യം, ജില്ലാ വൈസ് പ്രസിഡൻ്റ് സി.വി.നടരാജൻ,മഹിളാ ഫെഡറേഷൻ പ്രസിഡൻറ് കെ.ദിവ്യ തുടങ്ങിയവർ പ്രസംഗിച്ചു.തുടർന്നു നടന്ന ജനറൽ ബോഡി യോഗത്തിലെ തെരഞ്ഞെടുപ്പിൽ കെ.എൻ.ഗോപാല കഷ്ണൻ റിട്ടേണിങ്ങ് ഓഫീസറായി. വിവിധ കലാപരിപാടികളും ഉണ്ടായി.