പാലക്കാട്: പാലക്കാട് മുനിസിപ്പൽ ബസ്റ്റാൻ്റ് പണി തുടങ്ങി. ഒട്ടേറെ പരാതികൾക്കും പ്രതിഷേധങ്ങൾക്കും ഒടുവിലാണു് പണി തുടങ്ങിയത്. പഴക്കം ചെന്ന ബസ് സ്റ്റാൻ്റ പൊളിച്ചുമാറ്റിയിട്ട് വർഷങ്ങൾ കഴിഞ്ഞെങ്കിലും പണി തുടങ്ങാത്തത് യാത്രക്കാരേയും ബസ്സുകാരേയും പരിസരത്തെ കച്ചവടക്കാരേയും ഏറെ ബുദ്ധിമുട്ടിച്ചു. കച്ചവടം ഇല്ലാതെ പല വ്യാപാര സ്ഥാപനങ്ങളും അടച്ചു പൂട്ടി. മുനിസിപ്പൽ ബസ്റ്റാൻ്റിൽ വന്നിരുന്ന ബസ്സുകൾ എവിടെയാണ് വരുന്നതെന്നറിയാതെ യാത്രക്കാർ ബുദ്ധിമുട്ടി. ബസ്സ് ഉടമകൾക്കും ടൗൺ ചുറ്റിയുള്ള യാത്ര നഷ്ടങ്ങളുടെ കണക്കായി മാറി. സമരങ്ങളും പ്രതിഷേധങ്ങളുമായി സംഘടനകൾ മുന്നോട്ടു വന്നപ്പോൾ പണി തുടങ്ങിയെന്ന് വരുത്തി തീർക്കാൻ കുഴിയെടുത്തു. പിന്നീട് പണി നടന്നില്ല. സംഘടനകൾ വീണ്ടും സമരപരിപാടികളുമായി മുന്നോട്ടു പോയതോടെയാണ് വീണ്ടും പണി ആരംഭിച്ചതെന്ന് പരിസരത്തെ കച്ചവടക്കാരും യാത്രക്കാരും ബസ്സ് ഉടമകളും പറഞ്ഞു.