മലമ്പുഴ: ആൾ കേരള ഫോട്ടോ ഗ്രാഫർസ് അസോസിയേഷൻ നോർത്ത് മേഖല കുടുംബമേള എ.പ്രഭാകരൻ എം എൽ എ ഉദ്ഘാടനം ചെയ്തു.
മലമ്പുഴ പഞ്ചായത്ത് കമ്മ്യൂണിറ്റിഹാളിൽ ചേർന്ന യോഗത്തിൽ നോർത്ത് മേഖല പ്രസിഡന്റ് രാമചന്ദ്രൻ മലമ്പുഴ അദ്യക്ഷത വഹിച്ചു. മെമ്പർമാരുടെ മകൾക്കുള്ള വിദ്യാഭ്യാസ അവാർഡ് വിതരണവും എം എൽ എ നിർവഹിച്ചു ജില്ലാ പ്രസിഡന്റ് ജയറാം വാഴക്കുന്നം, ജില്ലാ സെക്രട്ടറി പ്രകാശ് സൂര്യ, ട്രെഷറർ തനിഷ് എടത്തറ, റഫീഖ്മണ്ണാർക്കാട്,ബാലകൃഷ്ണൻ എടത്തറ, ഗിരീഷ് അനാമിക, ജയന്തി,
കെ.ടി.രാജേഷ്, കെ.കെ. ജയപ്രകാശ്, എന്നിവർ സംസാരിച്ചു. കുടുംബമേളയിൽ കുട്ടികൾക്കുള്ള കലാ കായിക മത്സരങ്ങളും ചിത്രരചന മത്സരവും നടത്തി.