എരുമയൂർ: സ്റ്റോപ്പിൽ നിന്നും സ്വകാര്യ ബസ്സുകൾ വിദ്യാർത്ഥികളെ കയറ്റുന്നില്ലെന്ന് പരാതി. എരിമയൂരിലെ വാട്ട്സപ്പ് ഗ്രൂപ്പായ എരിമയൂർ കൂട്ടായ്മയുടെ നേതൃത്വത്തിൽ പോലീസിനോട് പരാതിയും പറഞ്ഞു. പല ബസ്സുകളും സ്റ്റോപ്പിൽ നിർത്തുന്നില്ലെന്നും ആക്ഷേപമുണ്ട്. ഇത് നേരിൽക്കണ്ട് ബോധ്യമായതിനെത്തുടർന്നു പോലീസിൽ വിവരമറിയിക്കുകയുകയും, അവർ വന്നു നിർത്താതെ പോയിട്ടുള്ള ബസ്സുകളുടെ വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. വേണ്ട മേൽ നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു. എരിമയൂർ കൂട്ടായ്മയിലെ ഗ്രൂപ്പ് അംഗങ്ങളായ റസാഖ്,സുബാഷ്, റഹ്മാൻ, ഷിജു, സുധീഷ്, സതീഷ്, അബ്ദുൾ ഹഖ്, കൃഷ്ണപ്രകാശ് തുടങ്ങിയവരും നേതൃത്വം നൽകി.