ഓട്ടോ ഡ്രൈവറെ ആദരിക്കുന്നു

മലമ്പുഴ: സ്വന്തം പ്രയത്നവും ഓട്ടോയുടെ ഓട്ടം മുടക്കിയും നാലു വർഷമായി റോഡിലെ കുണ്ടും കുഴിയും അടക്കുന്ന ഓട്ടോ ഡ്രൈവർ നാസറിനെ അഭിപ്രായം സേവന ട്രസ്റ്റും സായാഹ്നം പത്രവും സംയുക്തമായി ആദരിക്കുന്നു. നാളെ രാവിലെ 11ന് മലമ്പുഴ ഗാർഡനു മുന്നിലെ ഓട്ടോസ്റ്റാൻ്റിൽ വെച്ച് മലമ്പുഴ ബ്ലോക്ക് മെമ്പർ തോമസ് വാഴപ്പള്ളി പൊന്നാടയണിയിച്ചും യൂണിഫോം നൽകിയും ആദരിക്കും.സായാഹ്നം ചീഫ് എഡിറ്റർ അസീസ് മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തുo അഭിപ്രായം സേവന ട്രസ്റ്റ് എക്സി: ചെയർമാൻ റീന ജോസഫ്, സമഗ്ര വെൽനെസ്സ് എഡ്യൂക്കേഷൻ പ്രസിഡൻ്റ് സണ്ണി മണ്ഡപത്തികന്നേൽ ,കേരളാ കോൺഗ്രസ്സ് (എം) ജില്ലാ ട്രഷറർ മധു ദണ്ഡപാണി, ട്രസ്റ്റ് അംഗങ്ങളായ ലത, ജോസ് മലമ്പുഴ, സതീഷ് ചെറുവള്ളി, സനോജ്, രാധാകൃഷ്ണൻ മുണ്ടൂർ, തുടങ്ങിയവരും ഓട്ടോ ഡ്രൈവർമാരും അഭ്യുത കാംഷികളും ചടങ്ങിൽ പങ്കെടുക്കും.