നിർഭയ കേന്ദ്രത്തിലെ കുട്ടികൾക്ക്‌ ഓണക്കോടിയും ഓണസദ്യയുമായി വിശ്വാസ്

പാലക്കാട്‌ നിർഭയ കേന്ദ്രത്തിലെ കുട്ടികൾക്ക്‌ ഈ വർഷത്തെ ഓണക്കോടിയും ഓണ നാളിൽ ഓണ സദ്യയും കുറ്റകൃത്യങ്ങളിലെ അതിജീവിതരുടെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുന്ന വിശ്വാസിന്റെ ആഭിമുഖ്യത്തിൽ സമ്മാനിച്ചു. വിശ്വാസ് ഇന്ത്യ സെക്രട്ടറി ജനറലും ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷനും ആയ പി. പ്രേംനാഥ് ഓണാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. വിശ്വാസ് പാലക്കാട് സെക്രട്ടറി എൻ. രാഖിയുടെ അധ്യക്ഷത യിൽ ചേർന്ന യോഗത്തിൽ ഹോം മാനേജർ സ്വാതി, ഫീൽഡ് വർക്കർ അനിതമോൾ ചാക്കോ , വിശ്വാസ് വോളന്റീർ ലേഖാ മേനോൻ എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ തിരുവാതിരക്കളിയും മറ്റു കലാപരിപാടികളും ഉണ്ടായിരുന്നു.എം വി ആർ കാൻസർ സെന്റർ ചെയർമാൻ സി. എൻ.വിജയകൃഷ്ണ ന്റെയും ബാംഗ്ലൂരിലെ ഡോ.ആർ. നാരായണ പ്രസാദിന്റെയും സഹകരണത്തോടെയാണ് പരിപാടികൾ സംഘടിപ്പിച്ചത്.