രാമനാഥപുരം എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ അവിട്ടം ദിനത്തിൽ അനാഥരും, നിർധനരും, അവശത അനുഭവിക്കുന്നവരുമായ വഴിയോരത്തെ ആളുകൾക്ക് ഓണസദ്യ നല്കി
പാലക്കാട് : രാമനാഥപുരം എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ അവിട്ടം ദിനത്തിൽ അനാഥരും, നിർധനരും, അവശത അനുഭവിക്കുന്നവരുമായ നഗരത്തിലെ വഴിയോരത്തെ ഇരുന്നൂറു പേർക്ക് ഓണസദ്യ നല്കി പരിപാടിയുടെ ഉദ്ഘാടനം താലുക്ക് യൂണിയൻ പ്രസിഡന്റ് അഡ്വ.കെ.കെ മേനോൻ നിർവ്വഹിച്ചു കഴിഞ്ഞ ഏട്ടു വർഷമായി രാമനാഥപുരം കരയോഗം നടത്തുന്ന ഈ പ്രവർത്തനം ജില്ലയിലെ മറ്റു കരയോഗങ്ങൾക്ക് തന്നെ മാതൃക പരമായ പ്രവർത്തനമാണ് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു, കരയോഗം പ്രസിഡന്റ് കെ സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു, വാഹനത്തിന്റെ ഫ്ലാഗ് ഓഫ് കർമ്മം താലൂക്ക് യൂണിയൻ സെക്രട്ടറി എൻ.കൃഷ്ണകുമാർ നിർവ്വഹിച്ചു, പ്രതിനിധി സഭാ അംഗം ആർ.സുകേഷ് മേനോൻ , യൂണിയൻ ഭരണ സമിതി അംഗം പി.സന്തോഷ് കുമാർ എന്നിവർ ആശംസകളർപ്പിച്ചു പ്രസംഗിച്ചു , കരയോഗം സെക്രട്ടറി ഹരിദാസ് മച്ചിങ്ങൽ സ്വാഗതം ആശംസിച്ചു,
കരയോഗം ജോയിൻ്റ് സെക്രട്ടറി സേതുമാധവൻ മണക്കാട്ട്, ഭരണ സമിതി അംഗങ്ങളായ എം.വിജയ ഗോപാൽ, ഇ.ചന്ദ്രശേഖർ,
കരയോഗം വനിത സമാജം പ്രസിഡന്റ് ശ്രീമതി ശാലിനിസന്തോഷ്, സെക്രട്ടറി ജെ. അമ്പിളി, ബാലസമാജം യൂണിയൻ പ്രതിനിധി തീർത്ഥ ഹരിദാസ്, എന്നിവർ പ്രസംഗിച്ചു,