പാലക്കാട്: 95 വയസ്സായ ഗ്രോവാസുവിനോട് ഐക്യപ്പെടുക എന്ന വാക്യം ഉയർത്തിക്കൊണ്ട് പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാൻ്റ് പരിസരത്ത് വിവിധ മനുഷ്യവകാശ പ്രവർത്തകരുടേയും, വിവിധ സംഘടന പ്രവർത്തകരുടെയും നേതൃത്വത്തിൽ പ്രതിക്ഷേധ ജാഥയും സമ്മേളനവും നടന്നു. ഐക്യദാർഢ്യസമ്മേളനം , സാമൂഹ്യ പ്രവർത്തകനും പോരാട്ടം ചെയർമാനുമായ മുണ്ടൂർ രാവുണ്ണി ഉൽഘാടനം ചെയ്തു.
“സഖാവ് ഗോ വാസുവിനോട് ഐക്യപ്പെടുക എന്ന് പറഞ്ഞാൽ നിലമ്പൂരിൽ രണ്ട് മാവോസ്റ്റ്കളെ വെടിവെച്ചു കൊന്നതിനെതിരെ, അവരുടെ മൃതദ്ദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുക്കാത്തതിനെ തിരെ അദ്ദേഹമെടുത്ത നിലപാടിനോട് അദ്ദേഹമുയർത്തുന്ന നീതി ബോധത്തോട് ഐക്യപ്പെടുക എന്നാണ്. ഇത് സ്വാഭാവികമായി ഈ വിഷയത്തിൽ സർക്കാർ സ്വീകരിക്കുന്ന നടപടികളോടുളള സമീപന ത്തോടുളള പ്രതിക്ഷേധങ്ങളായി മാറുകയാണ്”.
ഈ വിഷയത്തിൽ നിയമ വ്യവസ്ഥയോടുളള വെല്ലുവിളിയാണ് വാസു നടത്തുന്നതു് എന്ന് പ്രചരിപ്പിക്കുന്നവർക്ക് മറുപടിയായി നിലവിലെ സാമൂഹ്യ വ്യവസ്ഥ മനുഷ്യന്റെ അതിജീവനത്തിന് ബുദ്ധിമുട്ടായി മാറിയിട്ടുളളപ്പോഴൊക്കെ ആ വ്യവസ്ഥിതിയേയും അതിനെ സംരക്ഷിക്കുന്ന നിയമ വാഴ്ചയേയും ലംഘിച്ചുകൊണ്ട് മുന്നേറിയ ചരിത്രമാണ് മാനവരാശിയുടെ ഇന്നേവരേയുള്ള ചരിത്രം. നമ്മുടെ നാട്ടിന്റെ സ്വാതന്ത്ര്യ സമര ചരിത്രം തന്നെ നിയമലംഘനത്തിന്റെ ചരിത്രമാണ്,
നിയമ വിരുദ്ധമായി 9പേരെയാണ് പിണറായി വിജയൻ സർക്കാൻ വെടിവെച്ചു കൊന്നത്.എന്നിട്ട് ഏറ്റുമുട്ടൽ കഥയുണ്ടാക്കി. എങ്കിൽ അതിനുപയോഗിച്ച ആയുധങ്ങൾ എവിടെ? അതിന് ഉത്തരമില്ല. മാന്യ മര്യാദയ്ക്ക് പോലും നിരക്കാത്ത വിധം മൃതശരീരം പോലും ബന്ധുക്കൾക്ക് കൊടുക്കുന്നില്ല. ഇതൊക്കെ നിലവിലുള്ള നിയമ വ്യവസ്ഥയ്ക്ക് എതിരാണ്.
ഈ നിയമ ലംഘനം നടത്തുന്ന സർക്കാരും രാഷ്ട്രീയ നേതൃത്വവുമാണ്
നിയമവിരുദ്ധമായി 9 പേരെ വെടിവെച്ച് കൊന്നത്. എന്നിട്ട് ഏറ്റുമുട്ടൽ കഥയുണ്ടാക്കി, എങ്കിൽ അതിനു ഉപയോഗിച്ച ആയുധങ്ങൾ എവിടെ ? അതിന് ഉത്തരവുമില്ല മാന്യമര്യാദയ്ക്ക് പോലും നിരക്കാത്തവിധം മൃതശരീരം പോലും ബന്ധുക്കൾക്ക് വിട്ടുകൊടുത്തിട്ടുമില്ല ഇതൊക്കെ നിലവിലുള്ള നിയമവ്യവസ്ഥയ്ക്ക് എതിരാണ് ഈ നിയമലംഘനം നടത്തുന്ന സർക്കാരും രാഷ്ട്രീയ നേതൃത്വം ആണ് ഇവിടെ പ്രതികൾ എന്ന് ഉദ്ഘാടകൻ സഖാവ് മുണ്ടൂർ രാവുണ്ണി പറഞ്ഞു.
പ്രതിഷേധ സംഗമത്തിൽ വിളയോട് വേണുഗോപാൽ, വെൽഫെയർ പാർട്ടി നേതാവും പാലക്കാട് നഗരസഭ കൗൺസിലറുമായ സുലൈമാൻ, ദളിത് നേതാവ് വാസു, വിളയോടി ശിവൻകുട്ടി, സജീഷ് കുത്തന്നൂർ, ഹരിദാസ് കല്ലടിക്കോട്, പ്യാരി സെയ്ത് മുഹമ്മദ്, വേലായുധൻ കൊട്ടേക്കാട്, മായാ ണ്ടി, സന്തോഷ് മലമ്പുഴ, അഖിലേഷ്, കാർത്തികേയൻ, റയ്മെന്റ് ആന്റണി എന്നിവർ സംസാരിച്ചു.