പാലക്കാട് : വെൽഫെയർ പാർട്ടി മുനിസിപ്പൽ കമ്മിറ്റിയുടെയും പാലക്കാട് മെഡിട്രീന ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ സുന്ദരംകോളനി സോളിഡാരിറ്റി സെന്ററിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. നഗരസഭ കൗൺസിലറും വെൽഫെയർ പാർട്ടി ജില്ലാ വൈസ് പ്രസിഡണ്ടുമായ എം.സുലൈമാൻ ഉദ്ഘാടനം ചെയ്തു.
രാഷ്ട്രീയ പ്രവർത്തനങ്ങളുടെ യഥാർത്ഥ ലക്ഷ്യം ജനക്ഷേമമാവണമെന്നും ചെറുപ്പക്കാർക്കിടയിൽ സേവനമനോഭാവം വളർത്തുവാൻ ശ്രമിക്കണമെന്നും മറ്റുള്ളവർക്ക് വേണ്ടി ജീവിക്കാൻ കഴിയുന്നവർക്കേ യഥാർത്ഥ പൊതുപ്രവർത്തകനാവാൻ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.
മുനിസിപ്പൽ കമ്മിറ്റി പ്രസിഡണ്ട് പി.അബ്ദുൽഹക്കിം അധ്യക്ഷത വഹിച്ചു.
മെഡിട്രീന ഹോസ്പിറ്റലിലെ ഡോക്ടർ മാത്യു ഡേവിഡ്, ഡോ.വിദ്യാ ജി പിഷാരടി, ഡോ. ഇമാദ് തുടങ്ങിയവർ സംസാരിച്ചു. പ്രോഗ്രാം കൺവീനർ റിയാസ് മേലേടത്ത് സ്വാഗതവും മെഡിട്രീന ഹോസ്പിറ്റൽ പി.ആർ.ഒ അജീഷ് നന്ദിയും പറഞ്ഞു.