കാട്ടാന ചരിഞ്ഞ നിലയിൽ കണ്ടെത്തി

അഗളി: ഷോളയൂർ പഞ്ചായത്തിലെ വരംഗംപാടി എന്ന സ്ഥലത്ത് കൃഷ്ണസ്വാമി എന്നയാളുടെ കൃഷിയിടത്തിനു സമീപത്തായി വേലിയിൽ കാട്ടാന ചരിഞ്ഞ നിലയിൽ കണ്ടെത്തി. ഷോളയൂർ വനപാലകർ സംഭവ സ്ഥലത്ത് എത്തി ഇൻക്വസ്റ്റ് നടപടികൾ എടുത്തു. സുമാർ പത്ത് വയസ്സ് പ്രായം കണക്കാക്കുന്നു.