മലമ്പുഴ ആല്‍ സംരക്ഷണ-പരിപാലന സംരംഭം -സൂചനാഫലകം സ്ഥാപിച്ചു.

വൃക്ഷ മുത്തശ്ശി ആലിനെ ആദരിച്ച് വനമഹോത്സവത്തിന് സമാപനമായി. മലമ്പുഴ അണക്കെട്ടിന് – റോപ് വേയ്ക്ക് സമീപമുള്ള ഫൈക്കസ് ടോൾ ബോൾട്ടിയോ ശാസ്ത്ര നാമത്തിലുള്ള ഇത്തിവെള്ളയാലിനെ വനമഹോത്സവത്തിന്റെ ഭാഗമായി സാമൂഹ്യ വനവൽക്കരണ വിഭാഗം ആദരിച്ചു . മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രാധിക മാധവൻ , അകത്തേത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുനിത അനന്തകൃഷ്ണൻ , അസിസ്റ്റൻറ് ഫോറസ്റ്റ് കൺസർവേറ്റർ ബി രഞ്ജിത്ത്,റേഞ്ച് ഫോറസ്റ്റ് ഓഫീസർമാരായ പി ശ്രീകുമാർ , സി ഷെരീഫ് , ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനീയർ മോഹനൻ , ഗ്രേഡ് ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ബി എസ് ഭദ്രകുമാർ , അകത്തേത്തറ ബയോഡൈവേഴ്സിറ്റി മാനേജ്മെന്റ് കമ്മിറ്റി അംഗം അഡ്വ. ലിജോ പനങ്ങാടൻ , നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി ഓഫ് പാലക്കാട് സെക്രട്ടറി പ്രവീൺ എന്നിവർ പങ്കെടുത്ത് സംസാരിച്ചുസെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ സി ഗിരീഷ് പി ജി കൃഷ്ണൻകുട്ടി , മുരുകന്‍ , എസ് സുരേന്ദ്രമോഹൻ മോഹനചന്ദ്രൻ , വി മോഹനനന്‍ , എൻ എച്ച് എസ് പി അംഗങ്ങളായ വേണുഗോപാല്‍ , നന്ദൻ കോട്ടായി അഭിജിത്ത് Dr.രാജേഷ് രാധാകൃഷ്ണൻ എന്നിവർ സന്നിഹിതരായിരുന്നു. നാല്‍പാമരങ്ങളില്‍ ഒന്ന് (Ficus species)• 135ല്‍ പരം ഇനം പക്ഷികളും പലതരം ഉഭയ-ഉരഗ ജീവികളും ഈ മരത്തെ ആശ്രയിച്ച് ജീവിക്കുന്നു.• അനവധി സൂക്ഷ്മ ആവാസവ്യവസ്ഥകൾ കൊണ്ടു സമ്പന്നമാണ്.• ഈ മരം ആവാസവ്യവസ്ഥയിലെ ആണിക്കല്ലായ ജൈവജാതിയാണ്.ആലും, സൂചനാഫലകവും, ചുറ്റുവട്ടവും – സംരക്ഷണവും പരിപാലനവും : മലമ്പുഴ ഗ്രാമ പഞ്ചായത്ത്ബയോഡൈവേര്‍സിറ്റി മാനേജ്മെന്‍റ് കമ്മിറ്റീ – അകത്തേത്തറ ഗ്രാമ പഞ്ചായത്ത്നാച്ചുറല്‍ ഹിസ്റ്ററി സൊസൈറ്റി ഓഫ് പാലക്കാട്സഹകരണം : ഇന്‍ടാക്ക്ഹേമാംബിക ക്ഷേത്രത്തിന് അകത്തേത്തറ ജൈവവൈവിധ്യ പരിപാലന സമിതി നല്‍കിയ ആല്‍മര തൈകള്‍ ചടങ്ങില്‍ വച്ച് ക്ഷേത്ര കമ്മിറ്റി സെക്രട്ടറി രാജേന്ദ്രന് കൈമാറി.ആൽമരത്തിൽ പലപ്പോഴായി നടന്ന സർവ്വേകളിൽ ലഭിച്ചവയിൽ ചിലത് .പക്ഷികൾ1.ചെമ്പുകൊട്ടി2. ചിന്നകുട്ടുറവൻ3. മലമുഴക്കി വേഴാമ്പൽ4. നാട്ടുവേഴാമ്പൽ5. ചെമ്പൻ മുള്ളൻക്കോഴി6. കുറികണ്ണൻപ്പുള്ള്7.വിറയൻ പുള്ള്8.ചെങ്കൊക്കൻ ഇത്തിക്കണ്ണിക്കുരുവി9.നീലപ്പാറക്കിളി10.കരിങ്കിളി11. തത്തച്ചിന്നൻ12. തവിടൻ ബുൾബുൾ13. നാട്ടിലക്കിളി14. സ്വർഗ്ഗവാതിൽ പക്ഷി15. മുത്തുപ്പിള്ള16. നാട്ടു മരംകൊത്തി 17. പച്ച പ്രാവ്18. ഗരുഡൻ ചാരക്കിളി19.പച്ച ചുണ്ടൻ20,മഞ്ഞക്കാലിപൂമ്പാറ്റകൾ1.ഇരട്ടതലച്ചി2.വിലാസിനി3.അരളി ശലഭം4.നീലാംബരി5.ഗരുഡ ശലഭം6.മർക്കട ശലഭം7.കൃഷ്ണ ശലഭം8.അക്കേഷ്യ നീലി9.ചക്കര ശലഭം10.മഞ്ഞ തകരമുത്തി11.മഞ്ഞ പാപ്പാത്തി12.നാട്ടുപാത്ത14. വരയൻ കടുവ15. പുള്ളിവാലൻ16. ആൽ ശലഭം17. ഇരുതലച്ചി18. കരിയില ശലഭം19.പാൽവള്ളി ശലഭം20. നീലക്കടുവഉരഗങ്ങൾ1.പച്ചയോന്ത് 2.പൊന്നൻമരപ്പല്ലി 3.പാറയോന്ത്4.കുട്ടിവിരലൻ പല്ലി 5.മുള്ളോന്ത് 6.ഓന്ത് 7.നാട്ടുപല്ലി 8.അരണ 9.കാട്ടരണ