കാടറിവുമായി ഫോട്ടോ പ്രദർശനം ശ്രദ്ധേയമായി

മണ്ണാർക്കാട്:വനമഹോത്സവത്തിന്റെ ഭാഗമായി വനം വകുപ്പിന്റെയും സൈലന്റ് വാലി കാട്ടുതീ ജനകീയ പ്രതിരോധ സേനയുടെയും നേതൃത്വത്തിൽ കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയർ സെക്കന്ററി സ്കൂളിൽ ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്തംഗം കെ.ടി.അബ്ദുള്ള ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് അക്കര മുഹമ്മദലി അധ്യക്ഷനായി.ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ.അഭിലാഷ് മുഖ്യാതിഥിയായി. പ്രധാനാധ്യാപകൻ ശ്രീധരൻ പേരേഴി, കാട്ടുതീ ജനകീയ പ്രതിരോധ സേന സംസ്ഥാന കോ-ഓർഡിനേറ്റർ രതീഷ് സൈലന്റ്‌വാലി,സെക് ഷൻ ഫോറസ്റ്റ് ഓഫീസർ പി.എ. അനീഷ്,പാഠ്യാനുബന്ധ സമിതി കൺവീനർ ജി. അമ്പിളി,ഹമീദ് കൊമ്പത്ത്,കെ.എസ്.മനോജ്,പി.കെ.ഹംസ,അജ്മൽ,വാഴയിൽ വർഗീസ് പ്രസംഗിച്ചു. വന്യജീവി ഫോട്ടോഗ്രാഫർ അജിത് ഉൾപ്പെടെ പത്തോളം പേരുടെ കാട്ടാറും വന്യജീവികളും നിറഞ്ഞ കാടിന്റെ വന്യഭംഗി പകർത്തിയെടുത്ത നാനൂറിലേറെ ചിത്രങ്ങളുമായി നടത്തിയ പ്രദർശനം കുട്ടികളിൽ നവ്യാനുഭവമൊരുക്കി.പ്രദർശനം ഇന്ന് സമാപിക്കും.