പാലക്കാട്:അയ്യപുരം ശ്രീ പെരുമാൾ സ്വാമി ക്ഷേത്ര പരിസരത്ത് ഉടമസ്ഥനെ തിരിച്ചറിയാത്ത ഒരു കാളക്കൂറ്റൻ ഏറെ നാളായി അവശനിലയിൽ കിടക്കുന്നു. പതിനഞ്ചാം വാർഡ് കൗൺസിലർ എം. ശശികുമാർ. വിവരം നൽകിയതിനെ തുടർന്ന് ജില്ലാ മൃഗാശുപത്രിയിലെ സീനിയർ വെറ്റിനറി സർജൺ ഡോ: വി.കതിരേശൻ സ്ഥലത്തെത്തി പരിശോധിക്കുകയും പ്രാഥമിക ശുശ്രൂഷ നൽകുകയും ചെയ്തു. പരിസരവാസികൾ ഭക്ഷണവും വെള്ളവും കൊടുത്ത് പരിചരിക്കുന്നുണ്ട് ഉടമസ്ഥരെ കണ്ടെത്താൻ പരിസരവാസികൾ കൗൺസിലറിൻ്റെ നേതൃത്വത്തിൽ ശ്രമിച്ചുകൊണ്ടിരിക്കയാണ്.