സിനിമാ താരം ജയറാമിന് ദേവീരത്ന പുരസ്കാരം നൽകി

പല്ലശ്ശന: പഴയകാവ് ദേവീക്ഷേത്രത്തിൽ പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയ രണ്ടാമത് ദേവീരത്ന പുരസ്കാരം അഭ്രപാളികളിൽ നിറഞ്ഞു നിൽക്കുന്ന പത്മശ്രീ ജയറാമിന് നൽകി ആദരിച്ചു. മിമിക്രി പരിപാടികളിൽ തുടക്കം കുറിച്ച് മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ നാലുഭാഷകളിൽ വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ജനഹൃദയങ്ങളിൽ സ്ഥാനം നേടിയ ആനപ്രേമിയും, മേളക്കാരനുമായ ജയറാമിൻ്റെ വിലമതിക്കാൻ കഴിയാത്ത കഴിയാത്ത സംഭാവനകൾ കണക്കിലെടുത്താണ് അവാർഡ് കമ്മിറ്റിയുടെ പാനൽ ജയറാമിനെ തിരഞ്ഞെടുത്തത്. പഴയകാവ് ദേവസ്വം ട്രസ്റ്റ് ചെയർമാൻ ഒരു ലക്ഷത്തിയൊന്ന് രൂപയുടെ ഫലകവും, ട്രസ്റ്റ് ഭാരവാഹികളായ പി.വി.മഹേഷ്, പി.ദേവീദാസൻ, ചക്രപാണി എന്നിവരും, മേളവിദ്വാൻ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, സംഗീതസംവിധായകൻ ശരത്, പ്രകാശ് ഉള്ള്യേരി, ആലത്തൂർ എം പി. രമ്യാ ഹരിദാസ്, നെന്മാറ എം എൽ എ. കെ.ബാബു. എന്നിവരേയും, കഴിഞ്ഞ അമ്പതു വർഷമായി ഉത്സവ വേദികളെ മികവുറ്റതാക്കുന്ന റംല സൗണ്ട് ഉടമ കാജാഹുസൈനെയും ചടങ്ങിൽ ആദരിച്ചു. ആയിരക്കണക്കിന് ആളുകൾ തിങ്ങിനിറഞ്ഞ സദസ്സിൽ മറുപടി പ്രസംഗത്തിൽ തനിക്കൊരു മികച്ച കർഷകനുള്ള അവാർഡ് ലഭിച്ചിരുന്നതും, സിനിമാ വിശേഷങ്ങളും സദസ്യരോട് പങ്കുവെച്ചു. അവാർഡ് സ്വീകരിച്ച ജയറാം, മട്ടന്നൂർ ശങ്കരൻകുട്ടി മാരാരുമൊത്ത് മേളത്തിലും, രമ്യാഹരിദിസുമൊത്ത് ആലാപനത്തിനും സമയം ചിലവഴിച്ചു. പ്രതിഷ്ഠാദിനച്ചടങ്ങുകൾക്ക് തന്ത്രി ആനാപറമ്പ് മനക്കൽ രിമൻ നമ്പൂതിരിപ്പാട് കാർമ്മികത്വം വഹിച്ചു.