വിശ്വാസ് കർമനിരതമായി പതിനൊന്നാം വർഷത്തിലേക്ക്


കുറ്റകൃത്യങ്ങൾക്കും അവകാശ നിഷേധത്തിനും അധികാര ദുർവിനിയോഗത്തിനും ഇരകളാവുന്ന വരുടെ ക്ഷേമത്തിന് വേണ്ടിയുള്ള വിശ്വാസ് പാലക്കാടിന്റെ പ്രവർത്തനങ്ങൾ പതിനൊന്നാം വർഷത്തി ലേക്ക് കടന്നു. 2012 ൽ അന്നത്തെ പാലക്കാട്‌ ജില്ലാ കളക്ടർ അലി അസ്ഗർ പാഷ പ്രസിഡന്റും പി. പ്രേം നാഥ് സെക്രട്ടറി ആയും ആരംഭിച്ച വിശ്വാസിന്റെ പ്രവർത്തനങ്ങൾ ഈ വർഷം ദേശീയതലത്തിലേക്കും വ്യാപിപ്പിച്ചു. വിശ്വാസിന്റെ സ്ഥിരം പദ്ധതികളായ നീതികേന്ദ്ര, ഉച്ചക്കൊരൂൺ, നിയമ വേദി, കോടതി സമുച്ചയ ത്തിലെ ശുചിമുറികളുടെ പരിപാലനം എന്നിവ കൂടാതെ അന്താരാഷ്ട്ര ബാല വേലവിരുദ്ധ ദിനത്തിൽ സൈക്കിൾ റാലി, വിവിധ സ്കൂളുകളി ൽ പോക്‌സോ നിയമത്തെ കുറിച്ചുള്ള ശില്പശാലകൾ, അന്താരാഷ്ട്ര നീതി ദിനത്തിൽ മികച്ച പാരാലീഗൽ വോളന്റീർ മാർക്കുള്ള പുരസ്‌കാരം, മനുഷ്യകടത്തു വിരുദ്ധ ദിനാചരണം, ഭരണഘടനാ ദിനാചരണം, അഴിമതി വിരുദ്ധ ദിനാചരണം, വി. എൻ. രാജൻ മെമ്മോറിയ ൽ വിക്ടിമോളജി പുരസ്‌ കാരം, ജില്ലാ പഞ്ചായത്തുമായി സഹകരിച്ചു പദ്മശ്രീ ഡോ. സുനിതാ കൃഷ്ണന്റെ നേതൃത്വത്തിൽ സ്ത്രീ സുരക്ഷ സെമിനാർ,നിയമ വിദ്യാർഥികൾക്കായി വേലായുധൻ നമ്പ്യാർ സംവാദ മത്സരം, ജില്ലയിലെ മികച്ച നിയമ വിദ്യാർഥികൾക്കുള്ള ഡോ. മാധവ മേനോൻ പുരസ്‌കാരം എന്നീ പരിപാടികളും നടത്തി. വിശ്വാസിന്റെ പത്താം വാർഷികത്തിന്റെ ഭാഗമായി എൻട്രി ഹോം ഫോർ ഗേൾസിലെ താമസക്കാർക്ക് കലാമത്സരങ്ങൾ, സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾക്ക് എതിരായി ഫ്ലാഷ് മോബ്, കോളേജ് വിദ്യാർഥികൾ ക്കുള്ള നിയമ ബോധവത് കരണ ക്ലാസുകൾ, വിശ്വാസ് കാരുണ്യ നിധി ഉദ്ഘാടനം,പോക്‌സോ കോടതിയിലെ അതിജീവിതരുടെ മുറിയിലേക്ക് വാട്ടർ പ്യൂരിഫയർ എന്നീ പരിപാടികൾ സംഘടിപ്പിച്ചു. വനിതാ ശിശു വകുപ്പിന്റെ കീഴിൽ വിശ്വാസിന് ചിറ്റൂരിൽ അനുവദിച്ചു സേവന കേന്ദ്രം, വിശ്വാസിന്റെ പ്രവർത്തനങ്ങൾ ദേശീയതലത്തിലേക്ക്‌ വ്യാപിപ്പിക്കുവാൻ വിശ്വാസ് ഇന്ത്യ, എറണാകുളം ചാപ്റ്റർ എന്നിവയുടെ ഉദ്ഘാടനം നടത്തി പ്രവർത്തനം ആരംഭിച്ചു. ജില്ലാ കളക്ടറും വിശ്വാസ് പ്രസിഡന്റുമായ ഡോ. എസ്. ചിത്രയുടെ അധ്യക്ഷതയിൽ ചേർന്ന വാർഷിക യോഗത്തിൽ സെക്രട്ടറി പി. പ്രേംനാഥ് വാർഷിക റിപ്പോർട്ടും ട്രഷറർ എം. ദേവാദസൻ വരവുചിലവ് കണക്കുകളും അവതരിപ്പി ച്ചു. മുൻ അoബാസിഡർ ശ്രീകുമാർ മേനോൻ, അഡ്വ. എസ്. ശാന്താദേവി, ശ്രീധരൻ മാസ്റ്റർ, ദേവദാസ് മേനോൻ, സി ബി. സി. വാര്യർ, ഫാദർ ജോസ് പോൾ, രഘുനന്ദനൻ പാറക്കൽ, ദീപ ജയ പ്രകാശ് എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡന്റ് ബി. ജയരാജൻ സ്വാഗതവും ജോയിന്റ് സെക്രട്ടറി അഡ്വ. എൻ. രാഖി നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികൾ : ഡോ. എസ്. ചിത്ര(പ്രസിഡന്റ്‌ ), ബി. ജയരാജൻ, അഡ്വ. ആർ. ദേവികൃപ (വൈസ് പ്രസിഡന്റുമാർ) പി. പ്രേംനാഥ് (സെക്രട്ടറി ജനറൽ ), അഡ്വ. എൻ. രാഖി(സെക്രട്ടറി), ദീപാ ജയപ്രകാശ്, അഡ്വ. അജയ് കൃഷ്ണൻ (ജോയിന്റ് സെക്രട്ടറിമാർ ) എം. ദേവാദസൻ(ട്രഷറർ), ഡോ. കെ. തോമസ് ജോർജ്, എം.പി. സുകുമാ രൻ, രഘുനന്ദനൻ പാറ ക്കൽ, കെ. പി. രാജി, എം. എ. അൻസാരി, അഡ്വ. ദീപ്‌തി (മാനേജിങ് കമ്മിറ്റി അംഗങ്ങൾ) അഡ്വ. എസ്. ശാന്താദേവി (വിശ്വാസ് നിയമ വേദി ചെയർ പേഴ്സൺ) അഡ്വ. കെ. വിജയ ( കൺവീനർ )